ഗര്‍ഭാവസ്ഥയിൽ ഉണ്ടാകാനിടയുള്ള രണ്ട് രോഗങ്ങൾ അറിയാം

By Web Team  |  First Published Jul 20, 2022, 2:29 PM IST

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയ്ഡും പ്രമേഹവും. അതിനാല്‍ തന്നെ ഇവ രണ്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌തേ പറ്റൂ.


ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോഴേ ചില പരിമിതമായ ആരോഗ്യ വിവരങ്ങളെ കുറിച്ച് ബോധവതികളാകുന്നത് സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭാവസ്ഥയില്‍ ഏറെ ഗുണം ചെയ്യും. ഗര്‍ഭിണിയാകും മുമ്പും ഗര്‍ഭാവസ്ഥയിലും ഉണ്ടാകുന്ന ചിന്തകള്‍ രണ്ട് രീതിയിലാണ് ആരോഗ്യാവസ്ഥയെ ബാധിക്കുക. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നത് ഒരിക്കലും ഗുണകരമല്ല. 

അതിനാല്‍ തന്നെ ഗര്‍ഭാവസ്ഥയില്‍ നേരിട്ടേക്കാവുന്ന രണ്ട് പ്രധാന രോഗങ്ങളെ പറ്റി മുമ്പേ തന്നെ ബോധവതികളാകാം. തൈറോയ്ഡും പ്രമേഹവുമാണ് ഈ രണ്ട് രോഗങ്ങള്‍. ആദ്യമാസങ്ങളിലാണ് മിക്കവാറും തൈറോയ്ഡ് കാണപ്പെടുക. ഗര്‍ഭകാലത്തെ തൈറോയ്ഡ് ഒരിക്കലും നിസാരമായി കാണരുത്. കാരണം തൈറോയ്ഡ് ഉണ്ടാകുന്നവരില്‍ പലര്‍ക്കും പ്രമേഹവും വരാനുളള സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Latest Videos

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന തൈറോയ്ഡും പ്രമേഹവും. അതിനാല്‍ തന്നെ ഇവ രണ്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്‌തേ പറ്റൂ.

ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തോട് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

അതുപോലെ തന്നെ ഗര്‍ഭകാല പ്രമേഹവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത് ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയാണ് തുറന്നിടുന്നത്. മാത്രമല്ല, കുഞ്ഞിന് അംഗവൈകല്യം സംഭവിക്കുക, മാസം തികയുന്നതിന് മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാണിത്. ഗര്‍ഭകാല പ്രമേഹം കണ്ടെത്താന്‍ സാധാരണയായി പ്രാഥമികമായി 'ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ്'ഉം രോഗം സ്ഥിരീകരിക്കാന്‍ 'ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്'ഉം ആണ് നടത്താറ്.

click me!