ജിമ്മില്‍ ഒറ്റയ്ക്ക് വ്യയാമം ചെയ്യുകയായിരുന്നു 24-കാരിയായ നഷാലി ആല്‍മ. അപ്പോഴാണ് വാതില്‍ തുറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് നഷാലി കണ്ടത്. ജിമ്മില്‍ വരുന്ന ആളുകള്‍ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകള്‍ മറന്നുപോകാറുണ്ട്.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ അടിച്ചൊതുങ്ങി യുവതി. ഫ്ലോറിഡയിലെ ഹില്‍സ്ബറോ കൌണ്ടിയിലുള്ള ടാംപയിലെ അപ്പാര്‍ട്മെന്‍റില്‍ ജനുവരി 22-നായിരുന്നു സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഹില്‍സ്ബറോ കൌണ്ടി ഷെരീഫിന്‍റെ ഓഫിസാണ് പുറത്തുവിട്ടത്.
അപ്പാര്‍ട്മെന്‍റിലെ ജിമ്മില്‍ ഒറ്റയ്ക്ക് വ്യയാമം ചെയ്യുകയായിരുന്നു 24-കാരിയായ നഷാലി ആല്‍മ. അപ്പോഴാണ് വാതില്‍ തുറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് നഷാലി കണ്ടത്. ജിമ്മില്‍ വരുന്ന ആളുകള്‍ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകള്‍ മറന്നുപോകാറുണ്ട്. അതുകൊണ്ടു തന്നെ വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നഷാലിക്ക് അസ്വാഭാവികത തോന്നിയില്ല. മാത്രമല്ല, ഇയാളെ നേരത്തെയും ജിമ്മില്‍ നഷാലി കണ്ടിട്ടുമുണ്ട്. അങ്ങനെയാണ് നഷാലി ഇയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്.
എന്നാല്‍ അകത്തുകയറിയ സേവ്യര്‍ തോമസ് ജോണസ് നഷാലിയുടെ പിന്നാലെ ചെന്ന് അവരുടെ അരയില്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുതറിമാറിയ നഷാലിയെ ഇയാള്‍ വീണ്ടും കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നഷാലി ഇയാളെ അതിസാഹസികമായി കീഴ്പ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
'എന്‍റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടുള്ളത് ജീവിതത്തില്‍ ഒരു കാര്യത്തിലും വിട്ടുകൊടുക്കരുതെന്നാണ്. അയാളുമായി മല്‍പ്പിടിത്തം നടത്തുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നതും അത് മാത്രമാണ്'- നഷാലി പറയുന്നു.
Also Read: 'ഇത്തരം കുഞ്ഞുങ്ങളെ പുറത്തിറക്കാത്ത എത്രയോ മാതാപിതാക്കളുണ്ട്'; വൈറലായി കുറിപ്പ്