2012 ഡിസംബർ 16നാണ് സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ 2012 ൽ ഇതേ ദിവസം രാത്രിയാണ് ക്രൂര പീഡനത്തിനിരയായത്.
രാജ്യത്തെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ഇന്ന് 10 വയസ്. 2012 ഡിസംബർ 16നാണ് സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ ക്രൂര പീഡനത്തിനിരയായത്. ഡ്രൈവർ ഉൾപ്പെടെ ആറ് പേരാണ് ബസിൽ ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
നന്നായി മദ്യപിച്ചിരുന്ന പ്രതികൾ നിർഭയയെ ബസ്സിന്റെ പിന്നിലേക്ക് വലിച്ചിഴച്ചു. പിന്നീട് അവരോരോരുത്തരായി പീഡിപ്പിക്കാൻ തുടങ്ങി. സർവശക്തിയും ഉപയോഗിച്ച് അവൾ എതിർത്തു. ഇതോടെ പ്രതികളുടെ പെരുമാറ്റം പൈശാചികമായി. കൂട്ടബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനും ഇരയായ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി കുത്തിയിറക്കി.
പെൺകുട്ടിയുടെയും സുഹൃത്തിന്റെയും മൂന്ന് മൊബൈൽ ഫോണുകളും എടിഎം കാർഡുകളും വാച്ചുകളും സ്വർണമോതിരങ്ങളും പ്രതികൾ കവർന്നു. ഗുരുതരമായി പരിക്കേറ്റ നിർഭയയെയും അവിന്ദ്രയെയും പ്രതികൾ മഹിപാൽ ഫ്‌ളൈഓവറിന് സമീപത്തെ റോഡിലേക്ക് വലിച്ചെറിഞ്ഞു. ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം ഇരുവരെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. രാജ്യം നിർഭയ എന്നു വിളിച്ച അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29ന് മരപ്പെട്ടു.
കുറ്റവാളികളെ തൂക്കിലേറ്റി...
2020 മാർച്ച് 19 - : നിർഭയ കേസിൽ കുറ്റവാളികളെ മാർച്ച് 20ന് തന്നെ തൂക്കിലേറ്റാൻ വിധി. മരണവാറൻറ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെയാണിത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.
2020 മാർച്ച് 20 അർദ്ധരാത്രി - മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹർജി തള്ളി.
2020 മാർച്ച് 20 പുലർച്ചെ 5.30 - നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി.
'നീതി നടപ്പായി, നിർഭയ അമർ രഹേ', തിഹാർ ജയിലിന് മുന്നിൽ ഹർഷാരവം, സന്തോഷം