മുലയൂട്ടാൻ പ്രത്യേക മുറി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ പൈതൃക സ്മാരകമാകാൻ തയ്യാറെടുത്ത് താജ്മഹൽ

By Web Team  |  First Published May 27, 2019, 3:16 PM IST

ഒരിക്കൽ താജ്മഹൽ സന്ദർശിക്കാനെത്തിയ ഒരമ്മ ഒളിഞ്ഞിരുന്ന് കുഞ്ഞിന് മുലയൂട്ടാൻ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞാൻ നേരിൽ കണ്ടു. മാതൃത്വ അവകാശം നടപ്പിലാക്കാൻ ഒരമ്മ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്ന് അന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നും അപ്പോഴാണ് മുലയൂട്ടാൻ പ്രത്യേക മുറി എന്ന ആശയം ഉടലെടുത്തതെന്നും  വസന്ത് കുമാർ സ്വർങ്കർ‌ പറഞ്ഞു.

ആ​ഗ്ര: കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടാൻ പ്രത്യേക മുറി ഒരുക്കി താജ്മഹൽ. മുറിയുടെ പണി ജൂലൈ അവസാനത്തോടെ പൂർത്തിയാകുമെന്ന് ആർക്കിയോളജിക്കൽ സര്‍വെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ വസന്ത് കുമാർ സ്വർങ്കർ‌ പറഞ്ഞു. ഇതോടെ മുലയൂട്ടാൻ മുറി ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ പൈതൃക സ്മാരകം എന്ന ഖ്യാതി താജ്മഹലിന് സ്വന്തമാകും.

ഒരിക്കൽ താജ്മഹൽ സന്ദർശിക്കാനെത്തിയ ഒരമ്മ ഒളിഞ്ഞിരുന്ന് കുഞ്ഞിന് മുലയൂട്ടാൻ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞാൻ നേരിൽ കണ്ടു. മാതൃത്വ അവകാശം നടപ്പിലാക്കാൻ ഒരമ്മ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്ന് അന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നും അപ്പോഴാണ് മുലയൂട്ടാൻ പ്രത്യേക മുറി എന്ന ആശയം ഉടലെടുത്തതെന്നും  വസന്ത് കുമാർ സ്വർങ്കർ‌ പറഞ്ഞു.

Latest Videos

വികസ്വര രാജ്യമായ ഇന്ത്യയിൽ പൊതുയിടങ്ങളിൽ വച്ച് കുഞ്ഞുങ്ങൾക്ക്  മുലയൂട്ടാൻ അമ്മമാർക്ക് സാധിക്കാത്ത അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്. കുഞ്ഞിനെ ടോയ്‍ലറ്റിനുള്ളില്‍ കൊണ്ടു പോയി മുലയൂട്ടാന്‍ പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ഒരു മാളിനു മുന്നിൽ അമ്മമാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ 3600ൽ അധികം വരുന്ന ചരിത്ര സ്മാരകങ്ങളിൽ ഇത്തരം ഒരു സംവിധാനം ഒരുക്കുന്ന ആദ്യ സ്മാരകമായി മാറുകയാണ് താജ്മഹൽ.

click me!