തനിക്ക് രൂപഭംഗിയില്ലെന്ന് വിഷമം പറഞ്ഞ് ആരാധിക; മറുപടിയുമായി സുസ്മിത സെന്‍

By Web Team  |  First Published Jan 31, 2023, 10:30 AM IST

 'അബോധപൂര്‍വം ചെയ്യുന്നത് ബോധപൂര്‍വമാവും വരെ, അത് നിങ്ങളുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കും. അതിനെ നിങ്ങള്‍ വിധി എന്ന് വിളിക്കും'- എന്ന ക്യാപ്ഷനോടെ ആണ് സുസ്മിത ചിത്രം പങ്കുവച്ചത്. ഇതിന് താഴെയാണ് ഒരു സ്ത്രീ കമന്‍റുമായി എത്തിയത്. രേണുമണി എന്ന  അക്കൌഡില്‍ നിന്നാണ് കമന്‍റ് വന്നത്. 


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്സുമാണ് സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റെ വ്യക്തി ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും, അത് പ്രണയബന്ധമാകട്ടെ, വിവാഹമാകട്ടെ, ദത്തുപുത്രിമാരെ പറ്റിയാകട്ടെ, എന്തും ആരാധകരുമായി തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് സുസ്മിത സെന്‍. 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ആരാധകയുടെ കമന്‍റിന്  സുസ്മിത നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുസ്മിത തന്‍റെ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. 'അബോധപൂര്‍വം ചെയ്യുന്നത് ബോധപൂര്‍വമാവും വരെ, അത് നിങ്ങളുടെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കും. അതിനെ നിങ്ങള്‍ വിധി എന്ന് വിളിക്കും'- എന്ന ക്യാപ്ഷനോടെ ആണ് സുസ്മിത ചിത്രം പങ്കുവച്ചത്. ഇതിന് താഴെയാണ് ഒരു സ്ത്രീ കമന്‍റുമായി എത്തിയത്. രേണുമണി എന്ന  അക്കൌഡില്‍ നിന്നാണ് കമന്‍റ് വന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sushmita Sen (@sushmitasen47)

 

'നിങ്ങള്‍ വളരെ സുന്ദരിയായ ഒരു സ്ത്രീയാണ്. നിങ്ങള്‍ക്ക് നല്ല അറിവുമുണ്ട്. പിന്നെ നിങ്ങള്‍ വളര്‍ത്തിയെടുത്ത ആത്മവിശ്വാസവും. എന്നാല്‍ എന്നെ പോലെയുള്ള രൂപഭംഗിയില്ലാത്ത സ്ത്രീകള്‍ എന്താണ് ഈ ലോകത്തിന് മുമ്പില്‍ കാണിക്കേണ്ടത്?'- എന്നായിരുന്നു അവരുടെ കമന്‍റ്. ഈ കമന്‍റിന് താഴെയാണ് സുസ്മിത മറുപടി നല്‍കിയത്. 

 

'രൂപഭംഗിയില്‍ അല്ല കാര്യം. നിങ്ങളുടെ വ്യക്തിത്വം ലോകത്തെ കാണിക്കൂ. ഞാന്‍ നിങ്ങളുടെ ചിരി കാണുന്നു, മനോഹരം. ആശംസകള്‍'- എന്നാണ് സുസ്മിത നല്‍കിയ മറുപടി. സുസ്മിത നല്‍കിയ മനോഹരമായ മറുപടിക്ക് നന്ദി പറഞ്ഞ രേണുമണി സുസ്മിതയുടെ വാക്കുകള്‍ എന്നും ഓര്‍ത്തുവയ്ക്കുമെന്നും പറഞ്ഞു. 

Also Read: മകളുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

 

click me!