സുപ്രിയയെ കുറിച്ചാണ് താരപുത്രി വാചാലയായത്. ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറയുകയാണ് ആലി. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സുപ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരപുത്രിയാണ് പൃഥ്വിരാജ്- സുപ്രിയ മകള്‍ അലംകൃത. മകളുടെ വിശേഷങ്ങള്‍ വലപ്പോഴുമൊക്കെ സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ തന്നെ കുറിച്ച് ഡയറിയിൽ എഴുതിയ ഹൃദയംതൊടുന്ന ഒരു കുറിപ്പ് അഭിമാനപൂർവം പങ്കുവച്ചിരിക്കുകയാണ് അമ്മ സുപ്രിയ. സുപ്രിയയെ കുറിച്ചാണ് താരപുത്രി വാചാലയായത്.
ഈ പ്രപഞ്ചത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മയാണെന്ന് പറയുകയാണ് ആലി. അമ്മ തന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകുമെന്നും തങ്ങൾക്ക് ഒരുമിച്ച് പാചകം ചെയ്യാൻ ഇഷ്ടമാണെന്നും ഒരുമിച്ച് കളിക്കാറുണ്ടെന്നും ഒരുപാട് പുതിയ കാര്യങ്ങള്‍ അമ്മ പഠിപ്പിക്കാറുണ്ടെന്നുമൊക്കെയാണ് ആലി കുറിച്ചിരിക്കുന്നത്. താൻ വലുതാകുമ്പോൾ മിടുക്കിയാകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും ആലി ഡയറിയില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സുപ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'എല്ലാ അമ്മമാരെയും പോലെ തന്നെ മദർഹുഡ് മിക്ക ദിവസങ്ങളിലും അത്ര എളുപ്പമല്ല, ആലിയുടെ കാര്യത്തിൽ ഞാൻ ചെയ്യുന്നത് ശരിയാണോയെന്ന കാര്യത്തിൽ പലപ്പോഴും കുറ്റബോധവും സംശയവും കൊണ്ട് വലയാറുണ്ട്. എല്ലാ മാതാപിതാക്കളെയും പോലെ, മിക്ക ദിവസങ്ങളിലും ഞാൻ അതിൽ വിജയിക്കുകയും ഒരുവിധം കടന്നു പോകുകയും ചെയ്യുന്നു. എന്നാൽ അവളുടെ ഡയറിയിൽ ഇത്തരമൊരു കുറിപ്പ് കാണുമ്പോൾ ഞാൻ എന്തൊക്കയൊ ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു'- സുപ്രിയ കുറിച്ചു.
നിരവധിപ്പേരാണ് ആലിയുടെ കുറിപ്പിന് അഭിന്ദനവുമായി എത്തുന്നത്. അമ്മയെന്ന നിലയിൽ സുപ്രിയയുടെ വിജയമാണിതെന്നും പലരും അഭിപ്രായപ്പെട്ടു. ആലിയുടെ എഴുത്തിനെ കുറിച്ചും പലരും പ്രശംസിച്ചു. മകളുടെ മനോഹരമായ എഴുത്തുകള്‍ ഇതിനുമുമ്പും സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
Also Read: മകനെ 'ജനഗണമന' പഠിപ്പിക്കുന്ന കൊറിയൻ അമ്മ; വൈറലായി വീഡിയോ