കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ പുത്തനൊരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് മുമ്പ് താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചാണ് ഇതില്‍ താരം പറയുന്നത്.
പോണ്‍ ഇന്‍ഡസ്ട്രിയില്‍ (porn industry) നിന്ന് ബോളിവുഡില്‍ (bollywood) എത്തിയ താരമാണ് സണ്ണി ലിയോണ്‍ (Sunny Leone). സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി (fans) പങ്കുവയ്ക്കാറുണ്ട്.
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള സണ്ണിയുടെ പുത്തനൊരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് മുമ്പ് താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചാണ് ഇതില്‍ താരം പറയുന്നത്. മൂത്ത മകള്‍ നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തതാണ്. ഇരട്ടകുട്ടികളായ ആഷറിനെയും നോഹയെയും സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കിട്ടിയത്.
'ആദ്യം സറോഗസിയായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരവര്‍ഷത്തോളമെടുത്തു. ഇതിനിടയിലാണ് ദത്തെടുത്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. സറോഗസി കരുതിയപോലെ നടന്നില്ല'- സണ്ണി പറഞ്ഞു.
ഇതിനിടയില്‍ ഐ.വി.എഫും നടത്തി. എന്നാല്‍ അതും പരാജയമായിരുന്നു ഫലം. അമേരിക്കയിലായിരുന്നു ഐ.വി.എഫിനുള്ള നടപടികള്‍ നടത്തിയത്. ആകെ ആറ് ഭ്രൂണങ്ങളാണ് ഉണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും. എന്നാല്‍, രണ്ട് പെണ്‍ ഭ്രൂണങ്ങള്‍ ഫലവത്തായില്ല. അത് ശരിക്കും ഹൃദയം തകര്‍ക്കുന്നതായിരുന്നു. വേദനയും നിരാശയും തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും സണ്ണി പറഞ്ഞു.
അങ്ങനെയാണ് ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ദത്തെടുക്കുന്ന കുഞ്ഞ് ജനിതകപരമായി അടുപ്പമില്ലെങ്കിലും അത് തങ്ങളുടെ കുഞ്ഞായിരിക്കുമെന്ന് നടപടികള്‍ക്ക് മുമ്പ് സണ്ണി ഭര്‍ത്താവിനോട് പറഞ്ഞു.
'ദത്തെടുക്കല്‍ നടപടിക്കും ഒട്ടേറെ സമയമെടുത്തു. നിരവധി രേഖകള്‍ വേണം. വളരെയധികം ശ്രദ്ധാപൂര്‍വം ചെയ്യേണ്ടകാര്യങ്ങളായിരുന്നു അതെല്ലാം. എന്നാൽ, ഇതേ ആഴ്ചയില്‍ തന്നെ സറോഗസിയിലൂടെ ഞങ്ങള്‍ക്ക് ഇരട്ട ആണ്‍കുട്ടികളെ കൂടി കിട്ടുമെന്ന് അറിയാന്‍ കഴിഞ്ഞു. അത് ദൈവത്തിന്റെ പദ്ധതിയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ക്കും മകളും രണ്ട് ആണ്‍ മക്കളും കിട്ടിയത്'- സണ്ണി കൂട്ടിച്ചേര്‍ത്തു.
Also Read: 'ആ മുറിയിലുണ്ടായിരുന്ന ആരും എന്നെ സഹായിച്ചില്ല'; ദുരനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍