സാധാരണഗതിയില്‍ ഗര്‍ഭകാലത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളാണ് അധികം അനങ്ങാതെ കഴിച്ചുകൂട്ടേണ്ടത്. ഭ്രൂണം പരുവപ്പെടുന്ന സമയമാണിത്. അതിനാലാണ് കൂടുതല്‍ ബുദ്ധിമുട്ട് ശരീരത്തിനുണ്ടാകരുതെന്ന് പറയുന്നത്.
ഗര്‍ഭകാലത്തെ വ്യായാമരീതികളെ ( Pregnancy Workout ) കുറിച്ച് ഇന്നും നമ്മുടെ നാട്ടില്‍ പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. ഗര്‍ഭിണിയായാല്‍ പിന്നെ എപ്പോഴും വിശ്രമം ( Pregnancy Care ) ആവശ്യമാണെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. സാധാരണഗതിയില്‍ ഗര്‍ഭകാലത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളാണ് അധികം അനങ്ങാതെ കഴിച്ചുകൂട്ടേണ്ടത്.
ഭ്രൂണം പരുവപ്പെടുന്ന സമയമാണിത്. അതിനാലാണ് കൂടുതല്‍ ബുദ്ധിമുട്ട് ശരീരത്തിനുണ്ടാകരുതെന്ന് ( Pregnancy Care ) പറയുന്നത്. എന്നാല്‍ പൊതുവേ ഈ കാലാവധി കഴിയുമ്പോള്‍ തന്നെ സാധാരണജീവിതത്തിലേക്ക് ഗര്‍ഭിണികള്‍ വരേണ്ടതാണ്.
വീട്ടുജോലിയോ മറ്റ് ജോലികളോ ചെയ്യാം. ചുരുക്കം കായികമായ കാര്യങ്ങളൊഴികെ ദൈനംദിന ജീവിതത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യാം. ഗര്‍ഭകാലത്തിന്‍റെ അവസാനഭാഗമെത്തുമ്പോഴേക്കും കാര്യമായി തന്നെ വ്യായാമം ( Pregnancy Workout ) ആവശ്യമായി വരും.
ഇപ്പോഴിതാ ഗര്‍ഭകാലത്തിന്‍റെ അവസാന മൂന്ന് മാസങ്ങളില്‍ അമ്മയാകാനുള്ള കാര്യമായ തയ്യാറെടുപ്പിലാണ് താനെന്ന് പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി സോനം കപൂര്‍. വീട്ടില്‍ വച്ചുകൊണ്ട് തന്നെ വര്‍ക്കൗട്ട് ചെയ്യുകയാണ് സോനം. സോനത്തിന്‍റെ ട്രെയിനറാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ട്രെച്ചിംഗ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഗര്‍ഭകാലത്തും ഫിറ്റ്നസ് ശ്രദ്ധിക്കാമെന്നത് ഇന്ന് പലരും തെളിയിക്കുന്നുണ്ട്. അതുതന്നെയാണ് സോനത്തിന്‍റെ ശ്രമവും. ശരീരം നല്ലരീതിയില്‍ തന്നെയാണ് ഗര്‍ഭകാലത്തിന്‍റെ ആദ്യമാസങ്ങളിലുംസോനം സൂക്ഷിച്ചതെന്ന് വീഡിയോ കാണുമ്പോഴേ വ്യക്തമാകും.
2018ലാണ് സോനം വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം ചെയ്യുന്നത്. ഇരുവരും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇതിന് ശേഷം മനോഹരമായ ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ബേബി ഷവറിന്‍റെ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Also Read:- 'നോ ഫില്‍ട്ടര്‍'; ഗര്‍ഭിണിയായ താരത്തിന്‍റെ ഫോട്ടോ പങ്കുവച്ച് ഭര്‍ത്താവ്