ഭര്‍ത്താവ് ആനന്ദ അഹൂജയില്‍ നിന്ന് ഗര്‍ഭകാലത്തില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ച് സോനം തന്നെ പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ആനന്ദ് പങ്കുവച്ചിരിക്കുന്ന സോനത്തിന്‍റെ ചില ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്.
ഗര്‍ഭകാലമെന്നാല്‍ സ്ത്രീകള്‍ ഏറ്റവുമധികം ശ്രദ്ധയും പരിചരണവും ( Pregnancy Care ) അര്‍ഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന സമയമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഇന്ന് കൂടുതല്‍ അവബോധമുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് ലഭിക്കേണ്ട സ്നേഹപൂര്‍വമുള്ള പരിചരണം തന്നെയാണ് ഏറ്റവും വലിയ പിന്തുണ.
ഇത് വ്യക്തമാക്കുന്നതാണ് ബോളിവുഡ് താരം സോനം കപൂറിന്‍റെ ( Sonam Kapoor ) സോഷ്യല്‍ മീഡിയ സാന്നിധ്യം. ഭര്‍ത്താവ് ആനന്ദ അഹൂജയില്‍ നിന്ന് ഗര്‍ഭകാലത്തില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയെ ( Pregnancy Care ) കുറിച്ച് സോനം തന്നെ പലപ്പോഴായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ആനന്ദ് പങ്കുവച്ചിരിക്കുന്ന സോനത്തിന്‍റെ ചില ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. ഫില്‍റ്ററുകളുപയോഗിക്കാതെ താരങ്ങള്‍ പൊതുവേ തങ്ങളുടെ ഫോട്ടോകള്‍ പരസ്യമായി പങ്കുവയ്ക്കാറില്ല. എന്നാല്‍ സോനത്തിന്‍റെ ( Sonam Kapoor ) നോ ഫില്‍ട്ടര്‍ ഫോട്ടോകളാണ് ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
അയഞ്ഞ ഓഫ് വൈറ്റ് ഷര്‍ട്ടും പാന്‍റ്സുമാണ് ഫോട്ടോയില്‍ സോനത്തിന്‍റെ ഔട്ട്ഫിറ്റ്. ഡബിള്‍ ലെയറേഡ് നെക്ലേസും വലിയ ഇയര്‍ റിംഗുമെല്ലാം ഔട്ട്ഫിറ്റിന് അനുയോജ്യമാണ്. മേക്കപ്പ് കൂടാതെയുള്ള ലുക്കില്‍ ആണെങ്കിലും സന്തോഷവതിയായാണ് സോനം.
ഓരോ നിമിഷവും പ്രണയത്തിലെന്ന ക്യാപ്ഷനോടെയാണ് ആനന്ദ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ ലണ്ടനിലാണുള്ളത്. നേരത്തേ സോനത്തിന്‍റെ ബേബിഷവര്‍ വീഡിയോകളും ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
2018ലാണ് സോനവും വ്യവസായിയായ ആനന്ദും വിവാഹിതരാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹത്തിലൂടെ ഒന്നിച്ചത്.
Also Read:- വ്യത്യസ്തമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി സോനം കപൂര്‍