ബോളിവുഡ് നടി സോനം കപൂര്‍ തന്റെ ഗര്‍ഭകാല അനുഭവം തുറന്നുപറയുകയാണ്. ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഏറെ വൈകാതെയാണ് സോനം തന്റെ ഗര്‍ഭകാലത്തിലെ ആദ്യ മൂന്ന് മാസത്തെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ സമയമാണ് ഗര്‍ഭകാലം ( Pregnant Women ). ശാരീരികവും മാനസികവുമായി ( Physical and Mental ) വന്നുചേരുന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ട്, ഭൂമിയിലെ തന്നെ ഏറ്റവും വിശുദ്ധമായ ഒന്നിന് വേണ്ടി സ്വയം തയ്യാറാകുന്ന കാലമാണിത്.
ഗര്‍ഭകാലമെന്നത് അത്ര എളുപ്പത്തില്‍ കടന്നുപോകാന്‍ പറ്റുന്ന ഒന്നസ്സ. ഒട്ടേറെ പ്രയാസങ്ങള്‍ ഈ കാലയളവില്‍ പ്രസവം വരെ സ്ത്രീയെ അലട്ടിയേക്കാം. അതേസമയം ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകാനും, ഒരുപാട് അറിവുകളിലേക്കും സന്തോഷങ്ങളിലേക്കുമെല്ലാം എത്തിപ്പെടാന്‍ കൂടി പ്രയോജനപ്പെടുന്ന സമയമാണ് ഗര്‍ഭാവസ്ഥ.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന സമയമാണിത്. പ്രത്യേകിച്ച് സെലിബ്രിറ്റികളായ സ്ത്രീകള്‍ ഇക്കാലയളവിനെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുന്നവരാണ്. നടിമാരായ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ, സമീറ റെഡ്ഢി തുടങ്ങി പലരും തങ്ങളുടെ ഗര്‍ഭകാലവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ച് ശ്രദ്ധ നേടിയിട്ടുള്ളവരാണ്.
പലപ്പോഴും ഗര്‍ഭകാല ഫോട്ടോകളും വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ വിമര്‍ശനങ്ങളുന്നയിക്കുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെന്നത് ഒളിപ്പിച്ച് വയ്‌ക്കേണ്ടുന്ന ഒന്നല്ലെന്നും പരസ്യമായി ഇതെക്കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ ആദരവും മര്യാദയും ലഭിക്കേണ്ടതുണ്ടെന്നും സ്ത്രീകള്‍ ആവര്‍ത്തിച്ച് പറയാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് നടി സോനം കപൂര്‍ ഇത്തരത്തില്‍ തന്റെ ഗര്‍ഭകാല അനുഭവം തുറന്നുപറയുകയാണ്. ഗര്‍ഭിണിയാണെന്ന് അറിയിച്ച് ഏറെ വൈകാതെയാണ് സോനം തന്റെ ഗര്‍ഭകാലത്തിലെ ആദ്യ മൂന്ന് മാസത്തെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്.
ആദ്യ മൂന്ന് മാസങ്ങള്‍ കടന്നുകിട്ടാന്‍ ഒരുപാട് പ്രയാസപ്പെട്ടുവെന്നാണ് സോനം പറയുന്നത്. എല്ലാവരും ഗര്‍ഭിണിയായിരിക്കെ അനുഭവിക്കുന്ന സന്തോഷത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുകയെന്നും, ആരു ഇക്കാലത്ത് സ്ത്രീ അനുഭവിക്കുന്ന വിഷമതകള്‍ അങ്ങനെ കാര്യമായി സംസാരിക്കാറില്ലെന്നും സോനം പറയുന്നു.
'വോഗ്' മാഗസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സോനത്തിന്റെ വെളിപ്പെടുത്തല്‍. നമ്മളെല്ലാവരും മാറ്റത്തിന് വിധേയമായി പുതിയ നമ്മളായി രൂപപ്പെടുമെന്നും ഈ പരിണാമത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും സോനം പറയുന്നു.
ഫിറ്റ്‌നസിന് വേണ്ടി വ്യായാമമോ ഡയറ്റോ നിലവില്‍ പാലിക്കുന്നില്ലെന്നും 'ഹെല്‍ത്തി' ആയിരിക്കുക എന്നതാണ് ലക്ഷ്യമെന്നും സോനം വ്യക്തമാക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നു. ഒപ്പം വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നു. നമ്മളെ കൂടാതെ മറ്റൊരു ജീവന്‍ കൂടി ചേര്‍ത്തുപിടിക്കണമെങ്കില്‍ ആദ്യം നമ്മള്‍ സ്വയം ശ്രദ്ധിക്കാനും മതിക്കാനും തുടങ്ങണമെന്നും സോനം പറയുന്നു.
ഇക്കഴിഞ്ഞ 21നാണ് ഭര്‍ത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോനം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ആനന്ദിന്റെ മടിയില്‍ കിടന്നുകൊണ്ടുള്ള ചിത്രങ്ങളായിരുന്നു സോനം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
ഇതിന് ശേഷം ആനന്ദിന്റെ കൂടെ പുറത്തുപോകുന്ന ചിത്രങ്ങളും പിന്നീട് സോനം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കെല്ലാം താഴെ അമ്മയാകാന്‍ പോകുന്ന സോനത്തിനും അച്ഛനാകാന്‍ പോകുന്ന ആനന്ദിനുമുള്ള ആശംസകളാണ്. താരങ്ങളടക്കം നിരവധി പ്രമുഖരും ആശംസകളറിയിച്ചിട്ടുണ്ട്.
Also Read:- 'അമ്മയാകാനുള്ള പരിശീലനത്തിലാണ്'; വിവാദങ്ങള്‍ക്ക് ശേഷം നടി കാജല്‍ അഗര്‍വാള്‍