ഇറ്റലിയിൽ ബേബിമൂൺ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സോനവും ഭർത്താവും ഇറ്റാലിയന്‍ വിഭവങ്ങള്‍ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും പാസ്ത കഴിക്കുന്നതുമായ ചിത്രങ്ങളാണ് അടുത്തിടെ താരം പങ്കുവച്ചത്.
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം സോനം കപൂറും (Sonam Kapoor) ഭർത്താവ് ആനന്ദ് അഹൂജയും. അമ്മയാകാൻ പോകുന്ന സന്തോഷ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു വയറിൽ കൈവച്ച് ഭർത്താവിന്റെ മടിയിൽ കിടക്കുന്ന ഫോട്ടോയാണ് സോനം ഷെയർ ചെയ്തതു.
ഇപ്പോഴിതാ, ഇറ്റലിയിൽ ബേബിമൂൺ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സോനവും ഭർത്താവും ഇറ്റാലിയൻ വിഭവങ്ങൾ കഴിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും പാസ്ത കഴിക്കുന്നതുമായ ചിത്രങ്ങളാണ് അടുത്തിടെ താരം പങ്കുവച്ചത്.
സോനം ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോൾ താൻ വെറും വെള്ളമാണ് കുടിക്കുന്നതെന്ന് ആനന്ദ് വീഡിയോയിൽ പറയുന്നുണ്ട്. വെള്ളമാണ് ഏറ്റവും നല്ലതെന്ന് സോനം വീഡിയോയിൽ തമാശയായും പറയുന്നത് കേൾക്കാം.
വൈനിന് പകരമായാണ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നതെന്ന് സോനം പറഞ്ഞു. ചുവന്നനിറത്തിൽ മുകളിൽ ചീസ് വിതറിയ പാസ്തയുടെ ചിത്രമാണ് താരം പങ്കുവച്ചത്. കറുത്ത വസ്ത്രം ധരിച്ച ചിത്രവും അടുത്തിടെ താരം പങ്കുവച്ചിരുന്നു.ചിത്രത്തിൽ താരത്തിന്റെ പൂർണ്ണ വളർച്ചയെത്തിയ വയറു കാണാം. 2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീർഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.