ട്രാഫിക് ബ്ലോക്കില്‍ പെട്ടു, അതോടെ സൂചിയും നൂലുമെടുത്തു; വീഡിയോയുമായി സ്മൃതി ഇറാനി

By Web Team  |  First Published Oct 23, 2022, 1:08 PM IST

സുഖകരമായ യാത്ര ഇത്തരം ബ്ലോക്കുകള്‍ നശിപ്പിക്കും. എന്നാല്‍ ട്രാഫിക് ബ്ലോക്കിലും ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.


യാത്രക്കിടയില്‍ ട്രാഫിക് ബ്ലോക്കുണ്ടാകുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. സുഖകരമായ യാത്ര പലപ്പോഴും ഇത്തരം ബ്ലോക്കുകള്‍ നശിപ്പിക്കും. എന്നാല്‍ ട്രാഫിക് ബ്ലോക്കിലും ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിയ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്  മന്ത്രി. തുന്നല്‍ ചെയ്താണ് സ്മൃതി തന്റെ സമയം ചിലവഴിച്ചത്. കാണ്‍പൂരില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ബ്ലോക്ക്. ഇതോടെ മന്ത്രി സൂചിയും നൂലുമെടുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി സ്മൃതി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Latest Videos

undefined

കമ്പിളി നൂല്‍ കൊണ്ട് മനോഹരമായി തുന്നുന്ന മന്ത്രിയെ ആണ് വീഡിയോയില്‍ കാണുന്നത്. 'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്.

 

ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു. വീഡിയോ ഇതിനോടകം പതിനെട്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. 40,320 ലൈക്കുകയും വീഡിയോയ്ക്ക് ലഭിച്ചു.  മന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മന്ത്രി നല്ലൊരു കലാകാരി കൂടിയാണ് എന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം. 

പലപ്പോഴും വൃക്തി ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുള്ള മന്ത്രി കൂടിയാണ് സ്മൃതി ഇറാനി. അത്തരത്തില്‍ കുറച്ചധികം ഫോളോവേഴ്സും മന്ത്രിക്കുണ്ട്. അടുത്തിടെപഴയ ഫെമിന മാഗസിനില്‍ വന്ന തന്‍റെ മുഖചിത്രം മന്ത്രി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതും വൈറലായിരുന്നു. മോഡലിങ് ചെയ്തിരുന്ന കാലത്തുള്ള മന്ത്രിയുടെ പഴയ ചിത്രമാണ് പങ്കുവച്ചത്. അമ്മയെ കുറിച്ചാണ് മന്ത്രി പോസ്റ്റില്‍ കുറിച്ചത്. 'അമ്മമാര്‍ നിധി പോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാരമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളുമായി ബന്ധപ്പെട്ട എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. അങ്ങനെ എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെയായ അമ്മ' - മന്ത്രി അന്ന് കുറിച്ചത് ഇങ്ങനെ. 

Also Read: 'ഇങ്ങനെയൊരു അമ്മയാകുമെന്ന് കരുതിയില്ല'; മകനൊപ്പമുള്ള വീഡിയോയുമായി സാനിയ മിര്‍സ

click me!