Uniform Controversy : ആണുങ്ങൾക്ക് മൂത്രം ഒഴിക്കാൻ നിന്നു കൊണ്ട് ആകും, സ്ത്രീകളുടെ കാര്യം അങ്ങനെയല്ല; കുറിപ്പ്

By Web Team  |  First Published Dec 16, 2021, 4:34 PM IST

യാത്രകൾ പോകുമ്പോൾ മറ്റുള്ളവർ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് എന്തേ ആരും സംസാരിക്കുന്നില്ലെന്നും സിൻസി കൂട്ടിച്ചേർക്കുന്നു.


ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. പെൺകുട്ടികൾ പാന്റിടുന്നതിനെ കുറിച്ചും ചർച്ചകൾ നടന്ന് വരുന്നു. സോഷ്യൽ മീഡിയയിലെ ഇതിനെ കുറിച്ച് ധാരാളം പ്രതികരണങ്ങളും കണ്ട് വരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സിൻസി അനിൽ ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

ചുരിദാറിന്റെ അടിയിൽ പാന്റ് ഇട്ടു വരുന്ന ടീച്ചർമാരുടെ കാര്യം എന്താണ് ആരും പറയാത്തതെന്ന് സിൻസി ചോദിക്കുന്നു. യാത്രകൾ പോകുമ്പോൾ മറ്റുള്ളവർ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് എന്തേ ആരും സംസാരിക്കുന്നില്ലെന്നും സിൻസി കൂട്ടിച്ചേർക്കുന്നു.

Latest Videos

മാസം തോറും ആർത്തവസമയത്ത് സ്ത്രീകൾ കാലിന്റെ ഇടയിൽ വയ്ക്കുന്ന ഒരു സാധനമുണ്ട്...പാഡ്....
അതിൽ collect ആകുന്ന ചോരയും കൊണ്ടാണ് ഈ സമയത്തു സ്ത്രീകൾ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം....പല സമയത്തും പ്രത്യേകിച്ച് യാത്രകളിൽ അത് സമയസമയങ്ങളിൽ മാറാൻ ആകാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട് ...- സിൻസി കുറിച്ചു. 

സിൻസിയുടെ കുറിപ്പ് വായിക്കാം...

സ്കൂളുകളിൽ പെൺകുട്ടികൾക്ക് പാന്റു ഇട്ടാൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടാകും എന്നൊരു വിചിത്ര വാദം സോഷ്യൽ മീഡിയയിൽ പലയിടതായി കണ്ടു...
അപ്പോൾ ചുരിദാർ ന്റെ അടിയിൽ പാന്റ് ഇട്ടു വരുന്ന ടീച്ചർമാരുടെ കാര്യം എന്താണ് ആരും പറയാത്തത്...
അവരെന്താ സ്ത്രീകൾ അല്ലെ..?? അവർക്കു ഈ പറഞ്ഞ ആവശ്യങ്ങൾ ഒന്നുമില്ലേ....???
മാസം തോറും ആർത്തവസമയത്തു സ്ത്രീകൾ കാലിന്റെ ഇടയിൽ വയ്ക്കുന്ന ഒരു സാധനമുണ്ട്...
പാഡ്....
അതിൽ  collect ആകുന്ന ചോരയും കൊണ്ടാണ് ഈ സമയത്തു സ്ത്രീകൾ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം....
പല സമയത്തും പ്രത്യേകിച്ച് യാത്രകളിൽ അത് സമയസമയങ്ങളിൽ മാറാൻ ആകാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്...
എന്തെ.. ആരും അതിനെക്കുറിച്ചൊന്നും മിണ്ടാത്തത്
ആണുങ്ങൾക്ക് മൂത്രം ഒഴിക്കാൻ നിന്നു കൊണ്ട് ആകും...
യാത്രകൾ പോകുമ്പോൾ വല്ലവനും ഒക്കെ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല...
അത്രയും വൃത്തിഹീനമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്...അതിനൊരു മാറ്റം വരുത്താൻ ആർക്കെങ്കിലും സമരം ചെയ്യാൻ തോന്നിയിരുന്നു എങ്കിൽ 🙏
സ്ത്രീകൾക്ക് ഇങ്ങനെ ഉള്ള ടോയ്ലറ്റ കൾ ഉപയോഗിക്കുമ്പോൾ അത് അണുബാധക്കു കാരണം ആകാറുണ്ട്..
സമരവും ചർച്ചകളും ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ആയിരുന്നെങ്കിൽ...വല്ല ഗുണവും ഉണ്ടായേനെ...
 🙏🙏🙏🙏🙏

click me!