Vinayakan : രണ്ട് പേർ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അതിനെ റേപ്പ് എന്ന് വിളിക്കാനാണ് ഇഷ്ടം; കുറിപ്പ്

By Web Team  |  First Published Mar 23, 2022, 10:01 PM IST

'എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും...' - വിനായകൻ പറഞ്ഞു. 


ഒരുത്തീ സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രം​ഗത്തെത്തി കഴിഞ്ഞു. 

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ താൻ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരണമെന്നും വിനായകൻ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോടായി ചോദിക്കുകയും ചെയ്യുന്നുണ്ട്.

Latest Videos

undefined

'എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും. അപ്പോൾ അവർ മാന്യമായി എന്നോട് പറയും, ‘നോ’. ഞാൻ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’ - വിനായകൻ പറഞ്ഞു. വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരേ നിരവധി പേർ രം​​ഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സിൻസി അനിൽ പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് വെെറലായിരിക്കുകാണ്.

സിൻസി അനിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം...

മാധ്യമപ്രവർത്തകയെ കൈ ചൂണ്ടി കാണിച്ചു " എനിക്ക്  ആ സ്ത്രീയുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അതവരോട് പോയി ചോദിക്കും " എന്ന് വിനായകൻ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല...
ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വർഗ്ഗത്തിനും ഭോഗിക്കാൻ മാത്രമാണ് എന്നുള്ള തീരെ സംസ്‍കാരം ഇല്ലാത്ത ചിന്ത തന്നെയാണ്..
അയാൾ വളർന്നു സാഹചര്യത്തിൽ നിന്നു കൊണ്ട് അയാളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അയാളെ വിമർശിക്കാൻ ഉദ്ദേശിക്കുന്നുമില്ല. (അതിനർത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല...
എല്ലാവർക്കും നല്ല സാഹചര്യങ്ങൾ ഉണ്ടാകില്ല... ഞാനും വളരെ മെച്ചപ്പെട്ട  സാഹചര്യത്തിൽ അല്ല ജനിച്ചതും വളർന്നതും...
അതിന്റെതായ കുറവുകൾ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്...
വളർന്നു വരുമ്പോൾ നമ്മൾ തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും...
വിനായകന് മീ ടൂ ക്യാമ്പയിൻ എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളിൽ നിന്നും മനസിലായത്...
അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്...
രണ്ടു പേർക്ക് സന്തോഷമില്ലാതെ അല്ലെങ്കിൽ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ പോലും അതിനെ റേപ്പ് എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം...
പൊതുവിടങ്ങളിൽ പോലും ചില ആളുകൾ സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ വച്ചു നോക്കുമ്പോൾ അയാൾ  ആ സ്ത്രീയോട് സെക്സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിർക്കുന്നില്ല...തമ്മിൽ ഭേദം തൊമ്മൻ എന്നാണല്ലോ 
എനിക്ക് വാട്സ്ആപ് ൽ contact ഉണ്ടായിരുന്നൊരു പ്രമുഖ നടൻ രാത്രി കാലങ്ങളിൽ പഴം തൊലി ഉരിഞ്ഞു നിൽക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസിൽ തുടരുന്നുണ്ട്....
ചിലരുടെ വിചാരം പ്രത്യേകിച്ച് സെലിബ്രിറ്റി status ൽ നിൽക്കുന്ന (എല്ലാവരും അല്ല )സ്ത്രീകൾ  അവര് അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ്...
അങ്ങനെ ഉള്ളവരും ഉണ്ടാകാം...സെക്സ് തരുമോന്നു ചോദിക്കാൻ ചെല്ലുമ്പോൾ ആളെ കുറിച്ച്  അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി....
സ്ത്രീകളെ സ്ത്രീകൾ ആയിട്ട് മാത്രം കാണാതെ  വ്യക്തികൾ ആയിട്ട് കാണുന്ന  ഒരു കിനാശേരി ആണ്  എന്റെ സ്വപ്‍നം...
 കാലം കുറെ മുന്നോട്ട് പോയി...പെണ്ണുങ്ങൾ ഒന്നും പഴയ പെണ്ണുങ്ങൾ അല്ലെന്നേ... വിനായകന്മാർ ജാഗ്രതൈ 
വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്...
നിങ്ങളുടെ വീട്ടിലെ... ഭാര്യയോ.. മകളോ.. പെങ്ങളോ.. കാമുകിയോ...???
ആരോടെങ്കിലും വിനായകൻ ഈ ചോദ്യം ചോദിച്ചാൽ ആ ചോദ്യം നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ??
വെറുത്യേ ഒന്ന് അറിയാൻ ആണ്.

click me!