'ഏത് വസ്ത്രം ധരിച്ചാലും ഫിറ്റ് ആയിരിക്കുക'; വീഡിയോയുമായി ശില്‍പ ഷെട്ടി

By Web Team  |  First Published Oct 3, 2022, 8:55 PM IST

സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്‍റെ ഫിറ്റ്നസ് വിശേഷങ്ങളെ കുറിച്ച് പതിവായി ശില്‍പ പങ്കുവയ്ക്കാറുണ്ട്. നാല്‍പത്തിയേഴാം വയസിലും ശില്‍പ കാത്തുസൂക്ഷിക്കുന്ന യൗവ്വനം ഏവരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.


ഫിറ്റ്നസ് വിഷയങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. ബോളിവുഡിലാണെങ്കില്‍ സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്നസിന് കാര്യമായ പ്രാധാന്യം നല്‍കാറുണ്ട്. അങ്ങനെയൊരു താരമാണ് ശില്‍പ ഷെട്ടി. 

സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്‍റെ ഫിറ്റ്നസ് വിശേഷങ്ങളെ കുറിച്ച് പതിവായി ശില്‍പ പങ്കുവയ്ക്കാറുണ്ട്. നാല്‍പത്തിയേഴാം വയസിലും ശില്‍പ കാത്തുസൂക്ഷിക്കുന്ന യൗവ്വനം ഏവരെയും അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ഇതിന് പിന്നില്‍ ചെറുതല്ലാത്ത അധ്വാനമുണ്ടെന്നതും ശില്‍പ പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമാണ്.

Latest Videos

ഇപ്പോഴിതാ വ്യത്യസ്തമായൊരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശില്‍പ. സല്‍വാര്‍ കമ്മീസ് ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് ശില്‍പയുടെ വീഡിയോ. ഷോള്‍ഡര്‍ സ്ട്രെങ്തനിംഗ് വര്‍ക്കൗട്ടാണ് ശില്‍പ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും 'ഫിറ്റ്' ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശില്‍പ പറയുന്നു.

പൊതുവെ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ സൗകര്യത്തിനായി ഇതിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് സ്ത്രീകളും പുരുഷന്മാരും ധരിക്കാറ്. കാര്യമായ വര്‍ക്കൗട്ടാണെങ്കില്‍ ഇത്തരം വസ്ത്രങ്ങളെ ആശ്രയിക്കുന്നത് തന്നെയാണ് ഉചിതം. എന്നാല്‍ ധാരാളം സ്ത്രീകളെ വര്‍ക്കൗട്ടിലേക്ക് ആകര്‍ഷിക്കാൻ ശില്‍പയുടെ ഈ വീഡിയോയ്ക്ക് സാധിക്കും. വളരെ ലളിതമായൊരു മനശാസ്ത്രമാണിത്. 

സല്‍വാര്‍ കമ്മീസ് ധരിക്കുന്ന സ്ത്രീകളാണെങ്കിലും അവര്‍ക്കും ഫിറ്റ്നസില്‍ ശ്രദ്ധ നല്‍കാമെന്നും വേണമെങ്കില്‍ അതേ വസ്ത്രത്തില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യാമെന്നുമുള്ള ആശയമാണ് ശില്‍പ കൈമാറുന്നത്. സ്പോര്‍ട്സ് വെയര്‍ ധരിച്ച് വര്‍ക്കൗട്ടിന് പോകാൻ മടിയാണെന്ന ഒറ്റക്കാരണത്താല്‍ വര്‍ക്കൗട്ട് മാറ്റിവയ്ക്കുന്ന ധാരാളം സ്ത്രീകളുണ്ട്. അവര്‍ക്കെല്ലാം ചെറിയ രീതിയിലെങ്കിലും പ്രചോദനമാകാനോ ആത്മവിശ്വാസം പകരാനോ ശില്‍പയ്ക്ക് സാധിക്കും. 

ശില്‍പ പങ്കുവച്ച വീഡിയോ കാണാം...

 

Also Read:- സൂപ്പര്‍ താരം നയൻസിന്‍റെ 'ഫിറ്റ്നസ് സീക്രട്ട്സ്'അറിയാം...

click me!