ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന നവോമിയാണ് കവർ ചിത്രത്തിലുള്ളത്. കുഞ്ഞിനെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നവോമി പങ്കുവയ്ക്കുന്നുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അഭിനേത്രിയും ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെലിന് ( Naomi Campbell ) കുഞ്ഞ് പിറന്നത്. ഇത്തവണത്തെ ബ്രിട്ടീഷ് വോഗ് ( Vogue ) മാഗസിനിൽ മകൾക്കൊപ്പമുള്ള നവോമിയുടെ കവർ ഫോട്ടോ ( Cover photo ) ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന നവോമിയാണ് കവർ ചിത്രത്തിലുള്ളത്. കുഞ്ഞിനെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ നവോമി പങ്കുവയ്ക്കുന്നുണ്ട്.
നവോമി കുഞ്ഞിനെ ദത്തെടുത്തതാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. മകളെ ദത്തെടുത്തതല്ല എന്നും തന്റെ തന്നെ കുഞ്ഞാണെന്നും നവോമി അഭിമുഖത്തില്‍ പറയുന്നു.
തന്‍റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മകൾ എന്നും നവോമി പറയുന്നു. താന്‍ എന്നെങ്കിലും ഒരിക്കൽ അമ്മയാകുമെന്ന് അറിയാമായിരുന്നു. പക്ഷേ താൻ കരുതിയതിലുമൊക്കെ എത്രയോ വലിയ ആനന്ദമാണിത്. മകളെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മേയിലാണ് മകൾ പിറന്നതിനെക്കുറിച്ച് അമ്പത്തിയൊന്നുകാരിയായ നവോമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
'തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്'; നേഹ
മുലയൂട്ടലിനെ മോശമായി കാണുന്നവർക്ക് മറുപടിയുമായി നടി നേഹ ധൂപിയ. മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കുന്നതിനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഒരു സ്ത്രീ താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും എന്നാല്‍ പരിഹാസം മൂലം പിന്‍വലിക്കുകയും ചെയ്തു. നേഹ ആ സ്ത്രീയെ പിന്തുണച്ചുകൊണ്ടാണ് തന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
' അമ്മ എന്ന യാത്ര അവൾക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. നാമെല്ലാവരും സന്തോഷകരമായ കാര്യങ്ങൾ മാത്രമാണ് കേൾക്കുന്നത്. ഒരു അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഞാൻ അതേ സ്പന്ദനങ്ങളിലൂടെ കടന്നുപോയി, അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്നാൽ എനിക്ക് ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസവും കുറ്റപ്പെടുത്തലുകളുമാവും. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, അതെത്ര ഭീകരമാണെന്ന് എനിക്കറിയാം....' - നേഹ കുറിച്ചു.
' തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്. അമ്മ ഒരു കുഞ്ഞിനെ മുലയൂട്ടുമ്പോൾ അതിനെ ലൈംഗികതയോടെ കാണുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക....'' - നേഹ പറഞ്ഞു.