സ്തനാര്‍ബുദ നിര്‍ണ്ണയത്തിന് ബ്രാ; ഡോക്ടര്‍ എ സീമയ്ക്ക് നാരി ശക്തി പുരസ്കരാം

By Web Team  |  First Published Mar 7, 2019, 9:45 AM IST

സ്തനാര്‍ബുദ നിര്‍ണ്ണയത്തിനുള്ള ബ്രാ രൂപകല്‍പ്പന ചെയ്ത ശാസ്ത്രജ്ഞ ഡോക്ടര്‍ എ സീമയ്ക്ക് നാരി ശക്തി പുരസ്കരാം. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് നാരീശക്തി പുരസ്‌കാരം നല്‍കുന്നത്. 


തൃശൂര്‍: സ്തനാര്‍ബുദ നിര്‍ണ്ണയത്തിനുള്ള ബ്രാ രൂപകല്‍പ്പന ചെയ്ത ശാസ്ത്രജ്ഞ ഡോക്ടര്‍ എ സീമയ്ക്ക് നാരി ശക്തി പുരസ്കരാം. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് നാരീശക്തി പുരസ്‌കാരം നല്‍കുന്നത്. ഒരുലക്ഷം രൂപയുടെ പുരസ്കാരമാണ് സീമയ്ക്ക് ലഭിക്കുക. സ്ത്രീകളുടെ ഉന്നമനത്തിന് നല്‍കിയ സംഭവാന കണക്കിലെടുത്താണ് തൃശൂര്‍ സീ മെറ്റിലെ ശാസ്ത്രജ്ഞയായ സീമയ്ക്ക് പുരസ്‍കാരം. വനിതാ ദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സീമയ്ക്ക് പുരസ്‍കാം നല്‍കും.

സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രാ ധരിച്ചാല്‍ രോഗബാധയുണ്ടോ ഇല്ലയോ എന്ന് അറിയാം. അര്‍ബുദം ബാധിക്കുന്ന താപനിലയിലെ വ്യത്യാസം സെന്‍സറുകളിലൂടെ തിരിച്ചറിയാന്‍ കഴിയും. വെറും 15, 30 മിനിറ്റിനുള്ളില്‍ രോഗം നിര്‍ണ്ണയിക്കാന്‍ കഴിയും. സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രാ നിര്‍മ്മിക്കാന്‍ 500 രൂപയില്‍ താഴെ മാത്രമാണ് ചിലവായത്. വാണിജ്യ അടിസ്ഥാനത്തില്‍ 200 രൂപയ്ക്ക് ബ്രാ ഉല്‍പ്പാദിപ്പിക്കാമെന്നും സീമ പറ‍ഞ്ഞു. മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ 117 രോഗികളില്‍ നടത്തിയ പരിശോധന വിജയമായിരുന്നു. മാമോഗ്രാം പരിശോധനാ ഫലത്തിന് സമാനമായിരുന്നു ബ്രാ ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലമെന്നും സീമ പറഞ്ഞു.

Latest Videos

click me!