'ഇങ്ങനെയൊരു അമ്മയാകുമെന്ന് കരുതിയില്ല'; മകനൊപ്പമുള്ള വീഡിയോയുമായി സാനിയ മിര്‍സ

By Web Team  |  First Published Oct 22, 2022, 10:14 PM IST

കനെ ടെന്നീസ് പരിശീലിപ്പിക്കുന്ന സാനിയയെ ആണ് വീഡിയോയില്‍ കാണുന്നത്. 'ഞാന്‍ ടെന്നീസ് പഠിപ്പിക്കുന്ന ഒരു അമ്മയാകുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇതാ' എന്ന കുറിപ്പോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്.


ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനും നിരവധി ആരാധകരാണുള്ളത്. അതുപോലെ തന്നെയാണ് താരദമ്പതികളുടെ മകനും ആരാധകര്‍ ഏറെയാണ്. മകന്റെ വിശേങ്ങളും ചിത്രങ്ങളുമൊക്കെ സാനിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇസാന്‍ വലുതാകുമ്പോള്‍ 'അച്ഛനെപ്പോലെ ക്രിക്കറ്റ് താരം ആകുമോ അതോ അമ്മയെപ്പോലെ ടെന്നീസ് താരം ആകുമോ' എന്ന് തുടങ്ങിയ കമന്‍റുകള്‍ എപ്പോഴും ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ കുട്ടിതാരത്തിന് താത്പര്യം ടെന്നീസാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ സാനിയ മിര്‍സ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മകനെ ടെന്നീസ് പരിശീലിപ്പിക്കുന്ന സാനിയയെ ആണ് വീഡിയോയില്‍ കാണുന്നത്. 'ഞാന്‍ ടെന്നീസ് പഠിപ്പിക്കുന്ന ഒരു അമ്മയാകുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇതാ' എന്ന കുറിപ്പോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്. ദുബായിയിലെ സാനിയയുടെ ടെന്നീസ് അക്കാദമിയില്‍ നിന്നുള്ള വീഡിയോയാണിത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇസാന് ആശസകളുമായാണ് താരകുടുംബത്തിന്‍റെ  ആരാധകരെത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sania Mirza (@mirzasaniar)

 

മുമ്പ് ഗർഭിണി ആയിരുന്നപ്പോൾ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുന്ന സാനിയയുടെ ഒരു വീഡിയോ വൈറലായിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് അത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞാണെങ്കിലും വലുതാകുമ്പോള്‍ ആരാകണമെന്ന് നിനക്കു തന്നെ തീരുമാനിക്കാമെന്നാണ് സാനിയ അന്ന് പറഞ്ഞത്. ''ചിലര്‍ പറയും നീയൊരു ക്രിക്കറ്ററാകണമെന്ന്. ചിലര്‍ പറയും ഒരു ടെന്നീസ് താരമാകണമെന്ന്. എന്നാല്‍ ഇതറിഞ്ഞോളൂ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. നിനക്ക് നിന്റെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്''- സാനിയ അന്ന് വീഡിയോയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

Also Read: ദീപാവലി പാര്‍ട്ടിക്ക് സാരിയില്‍ തിളങ്ങി സുഹാന; കമന്‍റുമായി ഷാരൂഖ്‌ ഖാന്‍!

click me!