'സ്വപ്നസമാനമായ നിമിഷം'; സോനത്തിന്‍റെ കുഞ്ഞിനെ കണ്ട് കണ്ണീരൊപ്പുന്ന സഹോദരി

By Web Team  |  First Published Aug 25, 2022, 7:19 AM IST

കുഞ്ഞിനെ കണ്ട് കണ്ണീരണിഞ്ഞ റിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും റിയ പങ്കുവച്ചിട്ടുണ്ട്. '


ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സോനത്തിന്റെ സഹോദരി റിയ കപൂര്‍.

കുഞ്ഞിനെ കണ്ട് കണ്ണീരണിഞ്ഞ റിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും റിയ പങ്കുവച്ചിട്ടുണ്ട്. 'റിയ മാസി ഓക്കെയല്ല. ഈ ക്യൂട്ട്‌നെസ് പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഈ നിമിഷം സ്വപ്‌നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനേയും സ്‌നേഹസമ്പന്നയായ അച്ഛന്‍ ആനന്ദ് അഹൂജയേയും ഞാന്‍ സ്‌നേഹിക്കുന്നു. പുതിയ മുത്തശ്ശി സുനിതാ കപൂറിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു' - റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Rhea Kapoor (@rheakapoor)

 

നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. മലൈക അറോറ, കരിഷ്മ കപൂര്‍, അമൃത അറോറ തുടങ്ങിയവരെല്ലാം സോനത്തിനും ആനന്ദിനും ആശംസ അറിയിച്ചു. കുഞ്ഞിനെ കണ്ട് കണ്ണീരൊപ്പുന്ന റിയയെ കണ്ട് കണ്ണുനിറഞ്ഞു എന്നും സോനത്തിന്‍റെ ആരാധകര്‍ കമന്‍റ് ചെയ്തു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചു.

'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anilskapoor (@anilskapoor)

 

Also Read: 'ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ സോറി'; വിവാദമായ 'തമാശ'യില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

click me!