വണ്ണം വച്ചതിന്‍റെ പേരിൽ ക്രൂരമായി ട്രോളുകള്‍ക്ക് ഇരയായ വ്യക്തയാണ് താനെന്ന് പറയുകയാണ് നടി രശ്മി സോമന്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് രശ്മി താന്‍ നേരിട്ട ബോഡിഷെയിമിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞത്.
'ബോഡി ഷെയിമിങ്' (bodyshaming ) എന്ന വാക്ക് ഇപ്പോള്‍ പലര്‍ക്കും പരിചിതമാണ്. വണ്ണം കൂടിയതിന്‍റെയും ( over weight ) മെലിഞ്ഞിരിക്കുന്നതിന്‍റെയും (being slim) നിറത്തിന്‍റെയും ഉയരത്തിന്‍റെയുമൊക്കെ പേരില്‍ ആളുകളുടെ പരിഹാസം (ridicule) നേരിടേണ്ടിവന്നവര്‍ നിരവധിയാണ്. പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് പോലും അറിയില്ല എന്നതാണ് മറ്റൊരു കാര്യം.
അത്തരത്തില്‍ വണ്ണം വച്ചതിന്‍റെ പേരിൽ ക്രൂരമായി ട്രോളുകള്‍ക്ക് ഇരയായ വ്യക്തയാണ് താനെന്ന് പറയുകയാണ് നടി രശ്മി സോമന്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് രശ്മി താന്‍ നേരിട്ട ബോഡിഷെയിമിങ്ങിനെ കുറിച്ച് തുറന്നുപറഞ്ഞത്. വണ്ണത്തിന്‍റെ പേരിലാണ് താൻ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്ന് രശ്മി പറയുന്നു.
വണ്ണം വച്ചു, തലമുടി പോയി, മുഖക്കുരു വന്നു എന്നൊക്കെ കമന്റുകൾ ചെയ്യുന്നവരുണ്ട്. ശീലമായതുകൊണ്ട് പലതും ശ്രദ്ധിക്കാറില്ലെന്നും രശ്മി പറയുന്നു. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവവും താരം പങ്കുവച്ചു. 'സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് അദ്ദേഹം. പലപ്പോളും അയാള്‍ എന്നെ കളിയാക്കുമായിരുന്നു.
ഒരിക്കൽ ചുറ്റും കുറേപേർ നിൽക്കുന്ന സമയത്ത് അയാള്‍ എന്‍റെ വണ്ണത്തെക്കുറിച്ച് പറഞ്ഞു. തന്റെ സുഹൃത്തായിരുന്നു അദ്ദേഹമെങ്കിൽ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. കുറച്ചുനേരം ഞാന്‍ സ്തബ്ധയായി നിന്നു. ഇത്രത്തോളം ആത്മവിശ്വാസവും അവനവനെ സ്നേഹിക്കുകയും ചെയ്യുന്ന ഞാന്‍ പോലും മിണ്ടാനാവാതെ നിന്നു. താൻ നെഗറ്റീവ് അവാൻ വേണ്ടി തുടർച്ചയായി കമന്റുകൾ ചെയ്യുകയായിരുന്നു. അങ്ങനെ സുഹൃത്ത് എന്നു കരുതിയിരുന്ന ആളെ ഞാന്‍ ജീവിതത്തിൽ നിന്ന് ഒഴിവാക്കി'- രശ്മി പറയുന്നു.
നെഗറ്റിവിറ്റി പറഞ്ഞ് ജീവിതത്തിൽ തളർത്താൻ നിൽക്കുന്നവരെ ഒഴിവാക്കാൻ ഒട്ടും മടിക്കരുത്. അവനവനെ സ്നേഹിക്കുക എന്നതും ആത്മവിശ്വാസം കൈവരിക്കുക എന്നതുമാണ് ബോഡിഷെയിമിങ്ങിനെ അതിജീവിക്കാൻ ആദ്യം സ്വീകരിക്കേണ്ടത് എന്നും രശ്മി പറയുന്നു.
Also Read: ബോഡിഷെയിമിങ്ങിന് വ്യത്യസ്ത രീതിയിൽ മറുപടി നൽകി യുവതി; വീഡിയോ വൈറല്‍