Death after Delivery : പ്രമുഖ ആശുപത്രികളില്‍ പ്രസവാനന്തരം മരണം സംഭവിച്ച സ്ത്രീകളുടെ കണക്ക് പുറത്ത്

By Web Team  |  First Published Apr 10, 2022, 10:19 PM IST

ജനുവരി 2015നും 2021 ജൂലൈയ്ക്കുമിടയില്‍ ഈ ആശുപത്രികളില്‍ എത്ര പ്രസവം നടന്നു, എത്ര കുഞ്ഞ് ജനിച്ചു, എത്ര സ്ത്രീകള്‍ പ്രസവശേഷം മരിച്ചു, ഇതിനുള്ള കാരണം എന്നിവയാണ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍. ഇതനുസരിച്ചാണ് ആശുപത്രികള്‍ കണക്ക് നല്‍കിയിരിക്കുന്നത്


ദില്ലി: തലസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ പ്രസവാനന്തരം ( Death after Delivery )മരണം സംഭവിച്ച സ്ത്രീകളുടെ കണക്ക് പുറത്ത്. നാല് ആശുപത്രികളിലെ ( Delhi Hospitals ) കണക്കുകളാണ് വിവരാവകാശപ്രകാരം പുറത്തുവന്നിരിക്കുന്നത്. ഓരോ മാസവും ശരാശരി 16 സ്ത്രീകളെങ്കിലും ഇവിടങ്ങളില്‍ പ്രസവശേഷം മരിക്കുന്നുവെന്നാണ് കണക്ക്. 

ജനുവരി 2015 മുതല്‍ സെപ്തംബര്‍ 2021 വരെയുള്ള കാലയളവില്‍ നാല് ആശുപത്രികളിലായി 1,281 സ്ത്രീകളാണ് പ്രസവാനന്തരം മരിച്ചത്. എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), രാം മനോഹര്‍ ലോഹ്യ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി, സുചേത കൃപാലിനി ആശുപത്രി എന്നിവിടങ്ങളിലെ കണക്കുകളാണ് വന്നിരിക്കുന്നത്. 

Latest Videos

undefined

ഇക്കൂട്ടത്തില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യമുള്ളത് സഫ്ദര്‍ജംഗ് ആശുപത്രിയിലേതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇവിടെ കഴിഞ്ഞ 81 മാസങ്ങളിലായി ശരാശരി 11 സ്ത്രീകളെങ്കിലും പ്രസവാനന്തരം മരിച്ചു. 

ജനുവരി 2015നും 2021 ജൂലൈയ്ക്കുമിടയില്‍ ഈ ആശുപത്രികളില്‍ എത്ര പ്രസവം നടന്നു, എത്ര കുഞ്ഞ് ജനിച്ചു, എത്ര സ്ത്രീകള്‍ പ്രസവശേഷം മരിച്ചു, ഇതിനുള്ള കാരണം എന്നിവയാണ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍. ഇതനുസരിച്ചാണ് ആശുപത്രികള്‍ കണക്ക് നല്‍കിയിരിക്കുന്നത്. 

2.73 ലക്ഷം കുഞ്ഞുങ്ങളാണ് ഇക്കാലയളവില്‍ നാല് ആശുപത്രികളിലായി പിറന്നത്. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജനുവരി 2015നും 2021 സെപ്തംബറിനും ഇടയില്‍ 943 സ്ത്രീകള്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. എന്നാലിതിന്റെയൊന്നും കാരണം വ്യക്തമാക്കാന്‍ ആശുപത്രികള്‍ തയ്യാറായിട്ടില്ല. 

പ്രസവത്തോട് അനുബന്ധമായ അണുബാധ, പക്ഷാഘാതം, രക്തസ്രാവം, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയപ്രശ്‌നങ്ങള്‍, ടിബി (ക്ഷയം) എന്നിങ്ങനെയുള്ള കാരണങ്ങളാണ് മറ്റ് ആശുപത്രികളില്‍ നിന്ന് പ്രസവാനന്തര മരണകാരണങ്ങളായി വ്യക്തമാക്കപ്പെട്ടത്.

Also Read:- സ്തനാർബുദം: ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

 

ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിച്ച് യുവതി; മെഴുകുതിരിയുടെയും മൊബൈലിന്റെയും വെളിച്ചത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. അനകപ്പള്ളി ജില്ലയിലെ നരസിപട്ടണത്തെ എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്നാണ് യുവതിക്ക് ഈ ദുരവസ്ഥയുണ്ടായത്.  ജനറേറ്റര്‍ ഉണ്ടായിരുന്നെങ്കിലും ഇത് സമയത്ത് പ്രവര്‍ത്തിച്ചില്ല. ഇതോടെ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ ഫോണ്‍ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു. യുവതിക്ക് പ്രസവവേദന ഉണ്ടായതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സിനും മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. മെഴുകുതിരി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും സെല്‍ഫോണുകളിലെ ലൈറ്റുകളും ടോര്‍ച്ചിലെ വെളിച്ചവും ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു.  ഭാര്യയുടെ സുരക്ഷിത്വത്തില്‍ ആശങ്കയണ്ടായിരുന്നതായും ഭാഗ്യം കൊണ്ട് സങ്കീര്‍ണതകളൊന്നുമില്ലാതെ അവള്‍ക്ക് പ്രസവിക്കാന്‍ കഴിഞ്ഞെന്നും ഭര്‍ത്താവ് പറഞ്ഞു. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല. രോഗികളുടെ സഹായികള്‍ വീടുകളില്‍ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും രോഗികള്‍ പറയുന്നു. ടോര്‍ച്ചിന്റെയും സെല്‍ഫോണിന്റയും മെഴുകുതിരിയുടെയും വെട്ടത്തില്‍ പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു... Read More...

click me!