ഗായകരായ ശ്രേയ ഘോഷാലും കവിതാ സേത്തും ഒരുമിച്ചാലപിച്ച 'ലഗാൻ ലാഗി' എന്ന ഗാനത്തിനൊപ്പമാണ് രവി ബാല ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് ഒരോ തവണയും തെളിയിച്ച് നൃത്തം ചെയ്യുന്ന മുംബൈ സ്വദേശിനിയായ രവി ബാല ശര്‍മ്മയെ സോഷ്യല്‍ മീഡിയയിലൂടെ പലര്‍ക്കും അറിയാം. 'ഡാൻസിങ് ദാദി' എന്ന പേരില്‍ അറിയപ്പെടുന്ന അറുപത്തിനാലുകാരിയുടെ നൃത്ത വീഡിയോകള്‍ക്ക് ഇവിടെ കേരളത്തിലും ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ പുത്തന്‍ ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് രവി ബാല. ഗായകരായ ശ്രേയ ഘോഷാലും കവിതാ സേത്തും ഒരുമിച്ചാലപിച്ച 'ലഗാൻ ലാഗി' എന്ന ഗാനത്തിനൊപ്പമാണ് രവി ബാല ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
അറുപത്തിനാലാം വയസ്സില്‍ ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന രവി ബാലയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇടയ്ക്ക് കൊച്ചുമകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദാദിയുടെ വീഡിയോയും വൈറലായിരുന്നു.
താൻ എപ്പോഴും നൃത്തം ചെയ്യണമെന്നാണ് തന്റെ ഭർത്താവ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷവും ആ ആഗ്രഹം നിറവേറ്റാനായാണ് ഇപ്പോഴും അത് തുടരുന്നതെന്നും പല അഭിമുഖങ്ങളിലൂടെയും രവി ബാല പറഞ്ഞിട്ടുണ്ട്.
Also Read: 84-കാരിക്ക് അപ്രതീക്ഷിത പിറന്നാള്‍ ആശംസ; വിങ്ങിപ്പൊട്ടി വയോധിക; വീഡിയോ