വിവാഹ നിശ്ചയത്തിന്‍റെ ഭാഗമായി മുംബൈയില്‍ അംബാനിയുടെ വസതിയായ ആന്റിലിയയില്‍ വലിയ പാര്‍ട്ടിയാണ് നടന്നത്. ബോളിവുഡ് മുന്‍നിര താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്.
മുകേഷ് അംബാനിയുടെയും (Mukesh Ambani) നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം വ്യാഴാഴ്ചയാണ് നടന്നത്. വിവാഹ നിശ്ചയത്തിൻറെ ആചാരപരമായ കർമ്മങ്ങൾ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. കഴിഞ്ഞ ദിവസം ആനന്ദും, രാധിക മർച്ചൻറും (Radhika Merchant) തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിലയൻസ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
വിവാഹ നിശ്ചയത്തിൻറെ ഭാഗമായി മുംബൈയിൽ അംബാനിയുടെ വസതിയായ ആന്റിലിയയിൽ വലിയ പാർട്ടിയാണ് നടന്നത്. ബോളിവുഡ് മുൻനിര താരങ്ങൾ അടക്കം വൻ താരനിരയാണ് ഈ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. അംബാനി കുടുംബത്തിന്റെ മരുമകൾ ആകാൻ പോകുന്ന ആ രാധിക മർച്ചന്റ് ആരാണ്.
ആനന്ദ് അംബാനിയുടെ വധു രാധിക മർച്ചന്റ് എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചൻറിൻറെയും ഷൈല മർച്ചന്റിന്റെയും മകളാണ്. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി തുടങ്ങി.
പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ് ഇരുപത്തിനാലുകാരിയായ രാധിക . മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ജൂണിൽ അവളുടെ അരങ്ങേറ്റം ചടങ്ങ് നടന്നു. ശ്രീ നിഭ ആർട്‌സിലെ ഗുരുഭവന തകറിന്റെ ശിഷ്യയാണ് രാധിക മർച്ചന്റ്. ഗുജറാത്തിലെ കച്ച് സ്വദേശിയായ രാധിക വർഷങ്ങളായി മുംബൈയിലാണ്. രാധിക മെർച്ചന്റ് അംബാനി കുടുംബത്തിന്റെ പരിപാടികളിലും കാണാറുണ്ട്. ഇഷ അംബാനി-ആനന്ദ് പിരാമൽ, ആകാശ് അംബാനി-ശ്ലോക മേത്ത വിവാഹങ്ങളിൽ രാധിക പങ്കെടുത്തിരുന്നു.
Heartiest congratulations to dearest Anant and Radhika for their Roka ceremony at the Shrinathji temple in Nathdwara. May Lord Shrinath ji’s blessings be with you always. pic.twitter.com/BmgKDFsPYh
— Parimal Nathwani (@mpparimal)
തണുപ്പ്കാലത്തെ ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാൻ ഇതാ ചില വഴികൾ