ഒരു ഷോയിലൂടെ തന്‍റെ മുൻ പ്രണയബന്ധങ്ങളെ കുറിച്ച് പ്രിയങ്ക നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. താൻ ഒരു പ്രണയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന പോലെ യാത്ര ചെയ്യുകയായിരുന്നു ഒരുകാലത്തെന്നും, അതിലൂടെ തനിക്ക് തന്‍റെ തെറ്റുകള്‍ മനസിലാക്കാൻ കഴിയാതെ പോയെന്നും പ്രിയങ്ക പറയുന്നു.
വളരെ തുറന്ന പ്രകൃതമുള്ള, കാര്യങ്ങള്‍ ഉറച്ച് സംസാരിക്കാൻ ധൈര്യമുള്ളൊരു അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും പൊതുവേദികളില്‍ സങ്കോചമില്ലാതെ തന്‍റെ ചിന്തകള്‍ അവതരിപ്പിക്കുകയും അതിന് കയ്യടി നേടുകയും ചെയ്തിട്ടുള്ളതാണ് പ്രിയങ്ക.
ഇപ്പോഴിതാ ഒരു ഷോയിലൂടെ തന്‍റെ മുൻ പ്രണയബന്ധങ്ങളെ കുറിച്ച് പ്രിയങ്ക നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. താൻ ഒരു പ്രണയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന പോലെ യാത്ര ചെയ്യുകയായിരുന്നു ഒരുകാലത്തെന്നും, അതിലൂടെ തനിക്ക് തന്‍റെ തെറ്റുകള്‍ മനസിലാക്കാൻ കഴിയാതെ പോയെന്നും പ്രിയങ്ക പറയുന്നു.
തന്‍റെ മുൻ കാമുകന്മാരെ എല്ലാം വളരെ മികച്ച വ്യക്തിത്വങ്ങള്‍ എന്ന് വിശേഷിപ്പിച്ച പ്രിയങ്ക പക്ഷേ, ആ പ്രണയങ്ങളെല്ലാം തകര്‍ന്നുപോകാൻ ഒരുപക്ഷേ കാരണമായത് രണ്ട് പേര്‍ ഒരുമിക്കുമ്പോള്‍ സംഭവിക്കാവുന്ന വിയോജിപ്പുകള്‍- അല്ലെങ്കില്‍ ചേരായ്മ ആകാമെന്നും പറയുന്നു.
'ഞാൻ പ്രണയബന്ധങ്ങള്‍ക്കിടയില്‍ എനിക്ക് തന്നെ സമയം അനുവദിച്ച് നല്‍കിയിരുന്നില്ല. കൂടെ വര്‍ക് ചെയ്തിട്ടുള്ള ആക്ടേഴ്സിനെ പലരെയും പ്രണയിച്ചു. എന്‍റെ ധാരണ എനിക്ക് റിലേഷൻഷിപ്പ് എങ്ങനെ ആയിരിക്കണം എന്നെല്ലാം അറിയാമെന്നായിരുന്നു. എന്‍റെ ആശയങ്ങള്‍ക്ക് അനുസരിച്ച് ബന്ധങ്ങളെ പരുവപ്പെടുത്താനും ശ്രമിച്ചു. പക്ഷേ പല ബന്ധങ്ങളും വളരെ മോശമായി അവസാനിച്ചു. പക്ഷേ അവരാരും മോശമാണെന്ന് പറയാൻ കഴിയില്ല. അവരെല്ലാം തന്നെ മികച്ച വ്യക്തിത്വങ്ങളായിരുന്നു...
...എന്‍റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് ഞാൻ ശരിക്കും ബന്ധങ്ങളില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്ന സമയമായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഒരേ തെറ്റുകള്‍ തന്നെ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാക്കണമായിരുന്നു...
ഞാൻ ഒരു കെയര്‍ടേക്കറായി മാറുകയായിരുന്നു. എന്‍റെ ജോലിയോ എന്‍റേതായ മറ്റ് കാര്യങ്ങളോ പങ്കാളിക്ക് വേണ്ടി മാറ്റിവയ്ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമുണ്ടായിരുന്നില്ല. ഞാൻ എനിക്ക് വേണ്ടി നിന്നിരുന്നില്ല. ശരിക്ക് പറഞ്ഞാല്‍ ഒരു ചവിട്ടി പോലെ ആയി മാറും. എനിക്കത് പ്രശ്നമായി തോന്നിയിരുന്നില്ല. പിന്നെയാണ് ഒരു ബന്ധത്തിന് ശേഷം ഉടനെ തന്നെ അടുത്തതിലേക്ക് കടക്കരുത് എന്ന് പോലും ഞാൻ മനസിലാക്കുന്നത്...
...എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത് എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഘട്ടത്തിലേക്ക് ജീവിതമെത്തി. ഞാൻ എന്നെ തന്നെ നശിപ്പിക്കുന്ന രീതിയിലാണോ എന്ന് ചിന്തിച്ചു. എനിക്ക് എന്‍റെ കുടുംബവും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന മനുഷ്യരും അല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രണയബന്ധത്തിലേക്ക് കടക്കുമ്പോള്‍ സ്വന്തമായ എല്ലാം മറന്ന് സ്വയം തന്നെ ഇല്ലാതാകുന്ന അവസ്ഥയായിരുന്നു. എന്‍റെ മിക്ക ബന്ധങ്ങളിലും ഞാൻ അദൃശ്യയായി മാറിയിരുന്നു...'- പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകള്‍ വലിയ രീതിയിലാണ് ഏവരും ചര്‍ച്ചയാക്കുന്നത്. പലരും പ്രിയങ്കയെ വിമര്‍ശിക്കാനിത് ഉപയോഗിക്കുമ്പോള്‍ വലിയൊരു വിഭാഗം പേരും പ്രിയങ്കയുടെ തുറന്നുപറച്ചിലുകള്‍ക്ക് കയ്യടിയാണ് നല്‍കുന്നത്.
2018ലായിരുന്നു ഗായകനായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം. ഇരുവര്‍ക്കും 2022ല്‍ ഒരു പെണ്‍കുഞ്ഞും പിറന്നു.
Photos : Nicolas Gerardin