മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്.
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര 2022 ജനുവരിയിലാണ് വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാല്‍തി മേരിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്.
മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 'അവൾ ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവൾ. തന്റെ കൈയ്യിന്‍റെ അത്രേ അവള്‍ ഉണ്ടായിരുന്നോളൂ'- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
'ഇന്റൻസീവ് കെയർ യൂണിറ്റിൽ മകളെ പരിപാലിച്ച നഴ്സുമാരെ ഞാൻ കണ്ടു. യഥാർത്ഥത്തിൽ അവർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ദൈവത്തിന്റെ ജോലിയാണ് അവർ ചെയ്യുന്നത്. ഞാനും നിക്കും അവിടെ തന്നെയുണ്ടായിരുന്നു. മകളെ ഇൻട്യൂബ് ചെയ്യാൻ ആവശ്യമായത് എന്തൊക്കെയാണെന്ന് ആ കുഞ്ഞ് ശരീരത്തിൽ അവർ എങ്ങനെ കണ്ടെത്തി എന്ന് എനിക്കറിയില്ല. അവളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു'- പ്രിയങ്ക പറഞ്ഞു.
'ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തനിക്ക് കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാൻ വാടക ഗർഭധാരണമായിരുന്നു വഴി. വാടക ഗർഭധാരണത്തിന് തയ്യാറായ സ്ത്രീ വളരെ ദയയും സ്നേഹവും തമാശയും പറയുന്നവരായിരുന്നു. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവർ എല്ലാ രീതിയിലും സംരക്ഷിച്ചു'- ഗർഭധാരണത്തിന് തയ്യാറായ സ്ത്രീയെ കുറിച്ച് പ്രിയങ്ക പറഞ്ഞു.
മകൾക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകൾക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് നടത്തുന്നത്. രണ്ടു പേരും റെഡ് വസ്ത്രത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പ്രിയങ്കയും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ചിത്രത്തിനെതിരെ കമന്‍റുകളുമായി രംഗത്തെത്തിയത്. മുഖം കാണിക്കാന്‍ തയ്യാറാല്ലെങ്കില്‍ വെറുമൊരു പ്രൊപ് ആയി കുട്ടിയെ മാറ്റിയത് എന്തിന് എന്നാണ് പലരും ചോദിക്കുന്നത്.
2018- ൽ ആണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017-ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
Also Read: ആഡംബരത്തില്‍ ആനന്ദ് അംബാനി- രാധിക മെർച്ചന്‍റ് മോതിരമാറ്റം; വൈറലായി ചിത്രങ്ങളും വീഡിയോയും