ബ്ലാക് ക്യാറ്റെന്ന് വിളിച്ചിട്ടുണ്ട്, ആദ്യകാലത്ത് കിട്ടിയത് നായകന് ലഭിക്കുന്നതിന്‍റെ 10 ശതമാനം വേതനം; പ്രിയങ്ക

By Web Team  |  First Published Dec 7, 2022, 11:13 PM IST

 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് നായകനു തുല്യമായ വേതനം തനിക്ക് ലഭിക്കുന്നത്. ഇപ്പോള്‍ എന്റെ തലമുറയില്‍ പെട്ട സ്ത്രീ താരങ്ങള്‍ തുല്യ വേതനം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അതൊരിക്കലും കിട്ടിയിട്ടില്ലെന്നും പ്രിയങ്ക പറയുന്നു.


അഭിനയമികവ് കൊണ്ട് ഹോളിവുഡ് വരെ കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര.  ബിബിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക. ഇപ്പോഴിതാ ബോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുരുഷ താരങ്ങള്‍ക്കും സ്ത്രീ താരങ്ങള്‍ക്കും ഇടയില്‍ വന്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

ബോളിവുഡില്‍ നിന്ന് ഒരിക്കലും സ്ത്രീകള്‍ക്ക് തുല്യ വേതനം ലഭിച്ചിരുന്നില്ലെന്നും ആദ്യകാലങ്ങളില്‍ നായകന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്നും പ്രിയങ്ക വെളിപ്പെടുത്തി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് നായകനു തുല്യമായ വേതനം തനിക്ക് ലഭിക്കുന്നത്. ഇപ്പോള്‍ എന്റെ തലമുറയില്‍ പെട്ട സ്ത്രീ താരങ്ങള്‍ തുല്യ വേതനം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അതൊരിക്കലും കിട്ടിയിട്ടില്ലെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

Latest Videos

സിനിമാ സെറ്റുകളില്‍ നിലനില്‍ക്കുന്ന വിവേചനത്തെക്കുറിച്ചും പ്രിയങ്ക പ്രതികരിച്ചു. പുരുഷ താരങ്ങള്‍ക്ക് സിനിമ സെറ്റുകളില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. ഷൂട്ടിങ്‌സെറ്റില്‍ എപ്പോള്‍ വരണമെന്ന് പോലും തീരുമാനിക്കാന്‍ പുരുഷതാരങ്ങള്‍ക്ക് അധികാരമുണ്ട്. പുരുഷ താരങ്ങള്‍ വരാനായി മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിന്നിട്ടുണ്ടെന്നും താരം പറയുന്നു.

കൂടാതെ തന്റെ നിറത്തിന്റെ പേരില്‍ താന്‍ ബോഡി ഷെയിമിങ് നേരിട്ടതായും പ്രിയങ്ക വെളിപ്പെടുത്തി. ബ്ലാക് ക്യാറ്റെന്നും ഡസ്‌കിയെന്നും തന്നെ വിശേഷിപ്പിച്ചുവെന്നും പ്രിയങ്ക പറയുന്നു. നിറത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരം വിവേചന ചിന്തകളെ ഇനിയുള്ള തലമുറയിലേയ്ക്ക് പകര്‍ന്നു കൊടുക്കരുതെന്നും പ്രിയങ്ക പറയുന്നു. അതേസമയം ഹോളിവുഡില്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. 

Also Read: പിങ്ക് ഗൗണില്‍ സ്റ്റൈലിഷായി പ്രിയങ്ക ചോപ്ര; വൈറലായി ചിത്രങ്ങള്‍

click me!