പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള മനോഹരമായ ദീപാവലി എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്കയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസ് കുറിച്ചത്. മൂവരും വെള്ള വസ്ത്രത്തിലാണ് ദീപാവലി ആഘോഷിച്ചത്. മകളുടെ മുഖം മറച്ചാണ് ഇത്തവണയും ചിത്രം പങ്കുവച്ചത്.
ദീപാവലി ആഘോഷം കഴിഞ്ഞെങ്കിലും ബോളിവുഡ് താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തുടരുകയാണ്. ഇപ്പോഴിതാ ഈ വര്‍ഷം അമ്മയായ ബോളിവുഡ് താരങ്ങളായ സോനം കപൂറിന്‍റെയും പ്രിയങ്ക ചോപ്രയുടെയും ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പ്രിയങ്കയുടെ മകള്‍ മാള്‍ട്ടിയുടെയും സോനത്തിന്‍റെ മകന്‍ വായുവിന്‍റെയും ആദ്യ ദീപാവലി ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും ഈ ദീപാവലി കുറച്ച് സ്പെഷ്യലാണ്. കുഞ്ഞിനൊപ്പം ദീപാവലി ആഘോഷിച്ച പ്രിയങ്കയുടെയും സോനത്തിന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള മനോഹരമായ ദീപാവലി എന്നാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്കയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജൊനാസ് കുറിച്ചത്. മൂവരും വെള്ള വസ്ത്രത്തിലാണ് ദീപാവലി ആഘോഷിച്ചത്. മകളുടെ മുഖം മറച്ചാണ് ഇത്തവണയും ചിത്രം പങ്കുവച്ചത്. പ്രിയങ്കയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. 2018- ൽ ആണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
മകന്‍ വായുവിനൊപ്പമുള്ള സോനത്തിന്‍റെ ചിത്രം പങ്കുവച്ചത് സഹോദരി റിയ ആണ്. ഇരുവരും ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രത്തിലാണ് ദീപാവലി ആഘോഷിച്ചത്. സോനത്തിന്‍റെ മടിയില്‍ ഇരിക്കുകയാണ് കുട്ടി വായു. കുഞ്ഞ് വായു അമ്മയുടെ മാറോട് ചേര്‍ന്ന് വിശപ്പ് അടക്കുന്ന ഒരു വീഡിയോയും കുറച്ച് ദിവസം മുമ്പ് വൈറലായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഈ വർഷം സെപ്റ്റംബർ മാസത്തിലാണ് സോനവും ഭർത്താവും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. 'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകന്‍ ജനിച്ച സന്തോഷം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
Also Read: ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നിമിഷ സജയന്‍; ചിത്രങ്ങള്‍ വൈറല്‍