ഗർഭിണിയായ ഒരു യുവതി സാമി ഗാനത്തിന് ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇൻസ്റ്റഗ്രാം റീലുകളില്‍ (Instagram reels) തരംഗമാണ് 'പുഷ്പ'യിലെ 'സാമി' ഗാനം (Saami Song). ഇപ്പോഴിതാ ഗർഭിണിയായ (pregnant) ഒരു യുവതി സാമി ഗാനത്തിന് ചുവടു വയ്ക്കുന്ന വീഡിയോ (video) ആണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.
ആബി സിങ് എന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ പലര്‍ക്കും ആബിയെ പരിചിതമാണ്. ഓക്ലൻഡ് സ്വദേശിയാണ് ആബി സിങ്. മണി സിങ്ങുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തിയ ആബി, നിരവധി വീഡിയോകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ് ആബി ഇപ്പോള്‍.
തലയിൽ നിന്ന് ഈ പാട്ട് പോകുന്നില്ലെന്നും ട്രെൻഡിലെത്താൻ താന്‍ അൽപം വൈകിയെന്നും പറഞ്ഞാണ് ആബി ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രശ്മിക ഗാനരംഗത്തിൽ ചെയ്ത അതേ ചുവടുകളാണ് ആബിയും ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ലൈക്കുകളും കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം' എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
Also Read: എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം; വയോധികയുടെ ട്വീറ്റ് വൈറല്‍