വളരെ വ്യത്യസ്തമായൊരു ഔട്ട്ഫിറ്റിലാണ് സോനം. ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന്‍ ഔട്ട്ഫിറ്റാണ് സോനം അണിഞ്ഞിരിക്കുന്നത്. മുത്തുകളും ചെറിയ സ്വീക്വന്‍സുകളും പിടിപ്പിച്ച സ്കര്‍ട്ടും അതിന് അനുയോജ്യമായ രീതിയില്‍ മുത്തുകള്‍ പിടിപ്പിച്ച് പല ലെയറുകള്‍ നീട്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ടോപ്പും
മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇന്ന് വളരെ ( Maternity Photoshoot ) സാധാരണമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഉള്ള മാനസികാവസ്ഥ നമ്മുടെ സമൂഹത്തിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇതിന് വ്യത്യാസം വരുത്തിയത് പ്രധാനമായും സെലിബ്രിറ്റികള്‍ തന്നെയാണ്. ഇപ്പോഴിതാ ആദ്യകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ബോളിവുഡ് താരം സോനം കപൂറിന്‍റെ ( Sonam Kapoor ) ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം നോക്കൂ.
വളരെ വ്യത്യസ്തമായൊരു ഔട്ട്ഫിറ്റിലാണ് സോനം. ഓഫ് വൈറ്റ് നിറത്തിലുള്ള സാറ്റന്‍ ഔട്ട്ഫിറ്റാണ് സോനം അണിഞ്ഞിരിക്കുന്നത്. മുത്തുകളും ചെറിയ സ്വീക്വന്‍സുകളും പിടിപ്പിച്ച സ്കര്‍ട്ടും അതിന് അനുയോജ്യമായ രീതിയില്‍ മുത്തുകള്‍ പിടിപ്പിച്ച് പല ലെയറുകള്‍ നീട്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ടോപ്പും.
ഒരു ഗ്രീക്ക് ഗോഡസിനെ പോലെ അത്രയും പ്രഭാവത്തോടെയാണ് സോനത്തിനെ ചിത്രത്തില്‍ കാണാനാകുന്നത്. ഔട്ട്ഫിറ്റിന്‍റെ സഡിസൈനര്‍ ബ്രാന്‍ഡായ അബു ജാനി സന്ദീപ് ഖോക്ലയാണ് സോനത്തിന്‍റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അമ്മയാകാൻ തയ്യാറെടുത്തിരിക്കുന്ന സോനത്തിന് ഇവര്‍ ആശംസകളും നേര്‍ന്നിരിക്കുന്നു.
മാര്‍ച്ചിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം സോനം കപൂര്‍ ( Sonam Kapoor ) ആരാധകരെ അറിയിച്ചത്. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനത്തിന്‍റെ പങ്കാളി. 2018ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമകളില്‍ അത്ര സജീവമായിരുന്നില്ല സോനം.
എന്നാല്‍ ആനന്ദുമൊത്തുള്ള ജീവിതം ഏറെ സന്തോഷപൂര്‍ണമാണെന്ന് സോനത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ ( Maternity Photoshoot ) സോനം തന്നെ പങ്കുവച്ചിരുന്നു. ഇതിനിടെ ആനന്ദുമൊത്ത് ബേബിമൂണ്‍ ആഘോഷിക്കുന്നതിനായി താര ഇറ്റലിയിലും പോയിരുന്നു.
Also Read:-ഇറ്റലിയിൽ ബേബിമൂൺ ആഘോഷിച്ച് സോനം കപൂർ; ചിത്രങ്ങൾ കാണാം