Vismaya : സഹോദരന്‍റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വിസ്മയ; വൈറലായി ചിത്രം

By Web Team  |  First Published Jan 10, 2022, 11:54 AM IST

വിസ്മയയുടെ സഹോദരൻ വിജിത്തി​ന്‍റെ കുഞ്ഞായ നീൽ വി. വിക്രമിനെ എടുത്തു നിൽക്കുന്ന ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 2021 ജൂൺ 21ന് വിസ്മയ മരിക്കുമ്പോൾ വിജിത്തി​ന്‍റെ ഭാര്യ ഡോ. രേവതി ആറുമാസം ഗര്‍ഭിണിയായിരുന്നു. 


സഹോദരന്‍റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വിസ്മയയുടെ (Vismaya) ചിത്രമാണ് ഒരു നൊമ്പരമായ സമൂഹ മാധ്യമങ്ങളില്‍ (social media) ഇപ്പോള്‍ നിറയുന്നത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു വിസ്മയ.

വിസ്മയയുടെ സഹോദരൻ വിജിത്തി​ന്‍റെ കുഞ്ഞായ നീൽ വി. വിക്രമിനെ എടുത്തു നിൽക്കുന്ന ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 2021 ജൂൺ 21ന് വിസ്മയ മരിക്കുമ്പോൾ വിജിത്തി​ന്‍റെ ഭാര്യ ഡോ. രേവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു. 

Latest Videos

ഇവർക്ക് കുഞ്ഞ് പിറന്നപ്പോൾ തന്‍റെ സഹോദരി വിസ്മയ​ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം വരയ്ക്കാന്‍ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. വിസ്മയയുടെ കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്‌ ചിത്രം വിജിത്തിന്‍റെ വീട്ടിലെത്തിയത്‌. വളരെ വേദനയോടെയാണ്‌ വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന്‌ ചിത്രകാരി അജിലയും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 


അതേസമയം, സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മോഹൻ രാജ് തന്നെയാണ് വിസ്മയ കേസിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്.

Also Read: വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും; സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

click me!