ചുരുക്കം ചിത്രങ്ങളാണ് മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍റേതായി വന്നിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ. തമിഴ് -കന്നഡ ഇൻഡസ്ട്രികളിലും തിളക്കമുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ പ്രയാഗ.
ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് സിനിമാതാരങ്ങള്‍. സാധാരണക്കാരെ അപേക്ഷിച്ച് ഫാഷൻ പരീക്ഷണങ്ങള്‍ക്ക് ധാരാളം അവസരമാണ് സിനിമാതാരങ്ങള്‍ക്ക് കിട്ടുന്നത്. ഓൺ സ്ക്രീനില്‍, സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളില്‍, അവാര്‍ഡ് നൈറ്റുകളില്‍, പാര്‍ട്ടികളില്‍ എല്ലാം ഇത്തരത്തില്‍ ഫാഷൻ ട്രെൻഡുകളും അഭിരുചികളും മാറ്റുരച്ചുനോക്കാൻ താരങ്ങള്‍ക്ക് ഇടമുണ്ടാകാറുണ്ട്.
എങ്കിലും മലയാള സിനിമാ ഇൻഡസ്ട്രിയില്‍ ഫാഷൻ പരീക്ഷണങ്ങള്‍ നടത്തുന്ന താരങ്ങള്‍ ഇന്നും കുറവാണെന്ന് പറയാം. പ്രത്യേകിച്ച് നടിമാര്‍ക്കെല്ലാം തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അണിഞ്ഞ് ഇവിടെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാൻ ഏറെ പ്രയാസമുള്ളതായി മനസിലാക്കാൻ സാധിക്കും.
ഒരുപക്ഷേ ജനം എന്ത് പറയുമോ എന്ന ഭയമായിരിക്കാം അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എങ്കിലും ഇന്ന് മലയാളത്തിലെ ചില യുവതാരങ്ങള്‍ ചങ്കൂറ്റത്തോടെ തങ്ങളുടെ ഫാഷൻ അഭിരുചികളെ പ്രദര്‍ശിപ്പിക്കാൻ തയ്യാറാകുന്നുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നൊരു താരമാണ് പ്രയാഗ മാര്‍ട്ടിൻ.
ചുരുക്കം ചിത്രങ്ങളാണ് മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍റേതായി വന്നിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ. തമിഴ് -കന്നഡ ഇൻഡസ്ട്രികളിലും തിളക്കമുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ പ്രയാഗ.
ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ പ്രയാഗ അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ഷര്‍ട്ടുമാണ് ഇതില്‍ പ്രയാഗയുടെ വേഷം. ബോള്‍ഡ് ലുക്കില്‍ ഗ്ലാസും അണിഞ്ഞിട്ടുണ്ട്.
കറുപ്പ് ഷര്‍ട്ടിനൊപ്പം പ്രയാഗ അണിഞ്ഞിരിക്കുന്നത് റിപ്പ്ഡ് ജീൻസാണ്. ഇതാണ് പലരും പ്രയാഗയെ പരിഹസിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത്രയും കീറിയ പാന്‍റ്സ് എന്തിന് ഇടുന്നു, ദാരിദ്ര്യമാണോ, പട്ടി കടിച്ചോ, ഇപ്പോഴത്തെ പിള്ളേരുടെ ഫാഷൻ എന്നൊക്കെ പ്രയാഗയ്ക്ക് ട്രോളുകളും നെഗറ്റീവ് കമന്‍റുകളും ഏറെ വരുന്നുണ്ട്.
നേരത്തേ തന്നെ ഏവരെയും ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയതിലൂടെ പ്രയാഗ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റുകള്‍ കേട്ടിരുന്നു. എന്നാലിത്തരം വിമര്‍ശനങ്ങളെയൊക്കെ തള്ളിക്കളയുന്നതാണ് പ്രയാഗയുടെ പതിവ്. തന്‍റേതായ രീതിയില്‍ ഫാഷൻ പരീക്ഷണങ്ങള്‍ നടത്തുകയും, അവ ആത്മവിശ്വാസത്തോടെ ആസ്വദിക്കുകയും ചെയ്യുന്നൊരു വ്യക്തി കൂടിയാണ് പ്രയാഗ.
എന്തായാലും ഒരു വിഭാഗം പേര്‍ പ്രയാഗയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്. ഫാഷൻ തെരഞ്ഞെടുപ്പുകളെല്ലാം അവരവരുടെ ഇഷ്ടാനിഷ്ടങ്ങളാണ്. അതിന് വ്യക്തിയെ ഇങ്ങനെ അധിക്ഷേപിച്ചല്ല വിയോജിപ്പ് അറിയിക്കേണ്ടത് എന്നും ഫാഷനെ കുറിച്ച് യാതൊന്നും അറിയാത്തവരാണ് പ്രയാഗയെ ഇങ്ങനെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നത് എന്നുമാണ് ഇവര്‍ പറയുന്നത്.
പ്രയാഗയുടെ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-