ഇരുകൈകളുമില്ലാത്ത യുവതി സ്വന്തം കുഞ്ഞിനെ ഒരുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആര്‍ട്ടിസ്റ്റായ സാറ തല്‍ബിയാണ് വീഡിയോയിലുള്ള യുവതി
ഇന്ന് മാതൃദിനത്തില്‍ ( Mothers Day 2022 ) അമ്മയെ കുറിച്ചുള്ള വാക്കുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ( Social Media) പങ്കുവച്ചവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ അമ്മമാരുടെ സ്‌നേഹത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി പല വീഡിയോകളും ചിത്രങ്ങളും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു.
അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇരുകൈകളുമില്ലാത്ത യുവതി സ്വന്തം കുഞ്ഞിനെ ഒരുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആര്‍ട്ടിസ്റ്റായ സാറ തല്‍ബിയാണ് വീഡിയോയിലുള്ള യുവതി. ഇവര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ആണിത്. ഇപ്പോള്‍ മാതൃദിനത്തില്‍ വീണ്ടും വൈറലായിരിക്കുകയാണ് ഈ വീഡിയോ.
ബെല്‍ജിയം ആണ് സാറയുടെ സ്വദേശം. ജന്മനാ ഇരുകൈകളും ഇല്ലായിരുന്നു സാറയ്ക്ക്. എങ്കിലും ജീവിതത്തില്‍ തോല്‍ക്കാന്‍ ഇവര്‍ക്ക് മനസില്ലായിരുന്നു. ഒരു കലാകാരിയായി സാറ വളര്‍ന്നു. വിവാഹിതയായി. കുഞ്ഞ് ജനിച്ചപ്പോഴും എല്ലാ കാര്യങ്ങളും സാറ തന്നെ നോക്കി.
യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതപരിസരങ്ങളെ കുറിച്ച് തന്നെയാണ് സാറ അധികവും പങ്കുവയ്ക്കാറുള്ളത്. അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കുഞ്ഞിനെ കാലുകള്‍ കൊണ്ട് ഉടുപ്പണിയിക്കുന്ന വീഡിയോ സാറ പങ്കുവയ്ക്കുകയായിരുന്നു. കുഞ്ഞിനോട് സംസാരിച്ചും ചിരിച്ചും കളിച്ചും ആണ് സാറ ഒരുക്കുന്നത്.
ഹൃദയം സ്പര്‍ശിക്കുന്ന വീഡിയോ അന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പിഎസ് ഓഫീസറായ ദീപാന്‍ശു കബ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീണ്ടും വീഡിയോ വൈറലായിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ വീണ്ടും കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
മാതൃദിനത്തില്‍ ഇതിലും ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ കാണാന്‍ സാധിക്കില്ലെന്നാണ് മിക്കവരും കമന്റായി കുറിച്ചിരിക്കുന്നത്. അമ്മയ്ക്ക് പകരം മറ്റാരും ആവില്ലെന്നും ഒരു കുറവുകളും അമ്മ- കുഞ്ഞ് ബന്ധത്തെ ബാധിക്കില്ലെന്നുമെല്ലാമുള്ള അഭിപ്രായങ്ങളും കമന്റ് ബോക്‌സില്‍ കാണാം.
വീഡിയോ...
सही कहते हैं, माँ से बड़ा कोई योद्धा नहीं! पर बच्चों प्रेम, प्रेरणा और संस्कारों से सींचकर उन्हें काबिल बनाने वाली सभी माताओं को ढेरों शुभकामनाएं. pic.twitter.com/6Ir3lrFTYe
— Dipanshu Kabra (@ipskabra)Also Read:- പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം
'പ്രപ്പോസല്‍' ചീറ്റി; 'പാവം മനുഷ്യന്‍' എന്ന് വീഡിയോ കണ്ടവര്‍... ദിവസവും എത്രയോ വ്യത്യസ്തങ്ങളായ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിത സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളാകാറുണ്ട്. അതുകൊണ്ട് തന്നെ കാഴ്ചക്കാരില്‍ ഏറെ കൗതുകം നിറയ്ക്കുന്നതും ആകാം ഇവ. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുള്ള വീഡിയോകളാണ് 'പ്രപ്പോസല്‍ വീഡിയോകള്‍'. പ്രണയമുള്ളവരോട് അക്കാര്യം തുറന്നുപറയുന്ന രംഗം വീഡിയോ ആയി പകര്‍ത്തുന്നതാണ് 'പ്രപ്പോസല്‍ വീഡിയോകള്‍'... Read More...