സ്വി​ഗി ഡെലിവറി ഗേൾ ജോലിയ്ക്ക് എന്താണ് കുഴപ്പം? ആത്മധൈര്യം കൈവിടാതെ മുന്നോട്ട് തന്നെ; നില ചന്ദന പറയുന്നു

By Resmi S  |  First Published May 3, 2022, 3:53 PM IST

സ്വി​​ഗി ഡെലിവറി ​ഗേളായി ജോലി ചെയ്ത് തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. പലരിലും നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാൻ തയ്യാറാണെന്ന് നില ചന്ദന പറഞ്ഞു.


നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. സ്ത്രീകളോട് രാത്രിയിലെ ജോലിയ്ക്ക് എന്തിന് പോകുന്നു എന്ന് ചോദിക്കുന്നവരും ഇന്ന് ധാരാളമാണ്. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുത്, പുറത്ത് പോവുകയാണെങ്കിൽ ഒരു ഷോൾ ഇടണം, ഏഴ് മണിക്ക് മുമ്പ് വീട്ടിൽ കയറണം ഇങ്ങനെ പറയുന്നവർ നിങ്ങൾക്കിടയിൽ കാണും. 

ഇങ്ങനെ പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും. അവരോട് തർക്കിക്കാൻ പറ്റില്ല. എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ധെെര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് നില ചന്ദന എന്ന സ്വി​​ഗി ഡെലിവറി ​ഗേൾ. എവിടെയും പെൺകുട്ടികൾ തന്റേടം കണ്ടെത്തുകയാണ് വേണ്ടതെന്നും ബാംഗ്ലൂക്കാരിയായ നില പറയുന്നു.

Latest Videos

undefined

നില കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വെെറലായി. സ്വി​​ഗി ഡെലിവറി ​ഗേളായി ജോലി ചെയ്ത് തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. പലരിലും നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാൻ തയ്യാറാണെന്ന് നില ചന്ദന പറഞ്ഞു. രക്ഷിതാക്കളോടാണ് പറയാനുള്ളത്. കാരണം അവരാണ് പെൺകുട്ടികൾക്ക് സപ്പോർട്ട് കൊടുക്കേണ്ടത്. പെൺകുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയാണ് ഓരോ രക്ഷിതാക്കളും ചെയ്യേണ്ടതെന്നും നില പറഞ്ഞു.

മുമ്പ് ​ഗർഫിൽ ആയിരുന്നു. അവിടെ ഒരു ​ഹോട്ടലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ബാംഗ്ലൂക്കാരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായും ജോലി ചെയ്ത് വരികയാണ് നില. രാവിലെ 10 മുതൽ വെെകിട്ട് 5 മണി വരെ  അക്കൗണ്ടായി ജോലി ചെയ്യുകയും ശേഷം ബാക്കി സമയം രാത്രി 12 മണിക്ക് വരെ സ്വി​ഗി ഡെലിവറി ​ഗേളായി ജോലി ചെയ്യുകയുമാണ് ചെയ്യുന്നത്. ബാം​ഗ്ലൂരിൽ എത്തിയിട്ട് ആറ് വർഷം മാത്രമേ ആയിട്ടുള്ളൂവെന്നും നില പറഞ്ഞു. 

എന്ത് ജോലിയും ഏറെ സന്തോഷത്തോടെ താൽപര്യത്തോടെ ചെയ്യുകയാണ് വേണ്ടത്. സ്വി​ഗിയിലെ ജോലി ഏറെ താൽപര്യത്തോടെയാണ് ചെയ്തു വരുന്നത്. രാത്രി വരെയുള്ള ഈ ജോലിയ്ക്ക് എന്തിനാണ് പോകുന്നതെന്ന് ചിലർ ചോദിച്ചിട്ടുണ്ടെന്നും നില പറയുന്നു. 

രണ്ട് ജോലിയും ഏറെ ഇഷ്ടപ്പെട്ടാണ് ചെയ്ത് വരുന്നത്. ആരെയും ആശ്രയിക്കരുതെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഭർത്താവ് രാഹുലും വളരെയധികം പിന്തുണ നൽകുന്നുണ്ട്. രാഹുൽ ഡ്രെെവറാണെന്നും നില പറഞ്ഞു. സ്വി​ഗിയിൽ എന്നോടൊപ്പം ജോലി ചെയ്യുന്ന പലരും വളരെയധികം സപ്പോർട്ടാണ് നൽകുന്നതെന്നും നില പറ‍ഞ്ഞു. 
 
പോസ്റ്റിന്റെ പൂർണ്ണരൂപം....

Hii... എന്റെ പേര് നില ചന്ദന
ഞാൻ ബാംഗ്ലൂർ ആണ്
എന്റെ ജോലി കാലത്ത് 10am to 8pm വരെ accountant 
അതിനു ശേഷം 8pm മുതൽ രാത്രി 12 മണിവരെ ഞാൻ Swiggy delivery girl ആണ്
എന്റെ വിദ്യാഭ്യാസം Post graduation ആണ്
ഞാൻ വിവാഹിത ആണ് ഭർത്താവ് ഒരു ഡ്രൈവർ ആണ് 
ഇവിടെ ഈ പോസ്റ്റ്‌ ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം പറയാൻ ആണ് ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല 
അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാൻ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും
ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ
ഇതു എന്നോട് ഒരു ആൾ പറഞ്ഞത് ആണ്
എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് ചിന്തിച്ചു എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല
ഈ പറയുന്നവർ ആരും എനിക്ക് ഉള്ള പ്രശ്നങ്ങൾ തീർക്കാനും വരില്ല 
പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ് അത് കൊണ്ട്  ആണ് ഞാൻ Swiggy delivery girl ആയി ജോലി ചെയ്യുന്നത്
നമ്മുടെ കേരളത്തിൽ  സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികളെ പുറത്തു കണ്ടാൽ തന്നെ പലരീതിയിൽ വിലയിരുത്തുന്നവർ ഉണ്ട്
എന്നാൽ അതെ കേരളത്തിലെ ആളുകൾ ബാംഗ്ലൂർ ഒരുപാട് ഉണ്ട് അവർ food order ചെയ്തു ഞാൻ delivery ചെയ്യുമ്പോൾ എന്നെ അഭിനന്ദികുന്നു
എന്താ കേരളത്തിൽ മാത്രം ഇങ്ങനെ ചെയ്യാത്തത് പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട്
ഒരു കാര്യം അറിയാമോ ഞാൻ രാത്രി ഓരോ ഓർഡർ എടുക്കാൻ ചെല്ലുമ്പോൾ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന boys ഉണ്ടാകും എന്നാൽ ഞാൻ ചെന്നാൽ അവർ എല്ലാവരും ആദ്യം എന്റെ ഓർഡർ കൊടുത്തു പറഞ്ഞു അയക്കു അത് ഒരുപെൺകുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും  എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് safe ആയി പറഞ്ഞു വിടും
ചില location ചെല്ലുമ്പോൾ എനിക്ക് വഴി അറിയില്ല ആ വഴി വരുന്ന ഡെലിവറി boys ആരോട് എങ്കിലും ഞാൻ വഴി ചോദിക്കും ചിലർ അവരുടെ ഓർഡർ ഉണ്ട് എങ്കിലും എന്റെ ഓർഡർ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും
അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ആളുകളും രാത്രി ആയത് കൊണ്ട് ജോലി ഡെലിവറി ആയത് കൊണ്ടും  ഒരു വൃത്തികെട്ട രീതിയിൽ ആരും ഇതുവരെ എന്നോട് പെരുമാറിയിട്ടില്ല എല്ലാവർക്കും ഞാൻ മലയാളി ആണ് എന്ന് പറയുമ്പോൾ വല്ലാത്ത അത്ഭുതം ആണ്
എന്നാൽ ഡെലിവറി ചെയ്യുന്ന വരെ വളരെ പുച്ഛത്തോടെ കാണുന്ന മലയാളികളുടെ ഒരു വീഡിയോ ഞാൻ കണ്ടു ശരിക്കും എനിക്ക് ആ ആൾകാരോട് പുച്ഛം ആണ് തോന്നിയത്
എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് ഡെലിവറി ജോലിക്ക് വിദ്യാഭ്യാസം ഒരു പ്രശ്നം അല്ല അത് ചെയാൻ ഉള്ള മനസ്സ് ആണ് വേണ്ടത്....
പിന്നെ ഇവിടെയും ചില കൂതറകൾ ഉണ്ട് അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോൾ 18 നില ആണ് എങ്കിലും സ്റ്റപ് വഴി മാത്രം കയറി ഡെലിവറി ചെയ്യണം ലിഫ്റ്റ് ഉപയോഗിക്കാൻ അവിടെ താമസിക്കുന്നവർക്ക് മാത്രം അനുവാദം ഉള്ളു ...
 അപ്പോൾ ശരിക്കും വയ്യാതെ ആകും ഇത്രക്കും പടികൾ കയറി അവിടെ ചെല്ലുമ്പോൾ പട്ടിയേക്കാൾ നന്നായി ഞാൻ കിതാകുന്നുണ്ടാകും 
ചില ആൾകാർ tip തരും hooo അത് കിട്ടുമ്പോൾ വലിയ സന്തോഷം ആണ്...
ജോലി ചെയ്തു അതിൽ extra എമൗണ്ട് വരുമ്പോൾ ഒരു സന്തോഷം 
പിന്നെ ഒരു പേടി അത് എന്റെ ഭർത്താവിന്റെ അമ്മക്ക് ആണ് അത് എന്നോട് വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലാട്ടോ രാത്രി വണ്ടി ഓടിക്കുമ്പോൾ എതിരെ വരുന്നവർ ശ്രെദ്ധിച്ചില്ല എങ്കിലോ എന്ന ഭയം ആണ് പുള്ളി കാരിക്ക് ആളൊരു തനി നാട്ടിൻ പുറത്തുകാരി ആണ് എന്നാലും ഈ പേടി ഒരു അമ്മആയത് കൊണ്ട് ഉള്ളത് ആണ് കേട്ടോ ...
നമ്മൾ ഭയന്ന് ജീവിച്ചാൽ തോറ്റു പോകും ആത്മഹത്യ ചെയ്തു എല്ലാം അവസാനിപ്പിക്കാൻ തോന്നും തെറ്റായ വഴി തിരഞ്ഞു എടുക്കും.... അങ്ങനെ ഒരിക്കലും ഒരാൾക്കും ഉണ്ടാകരുത് സ്വയം നമ്മളിൽ ഉണ്ടാകുന്ന ധൈര്യം  വിശ്വാസം ആണ് നമ്മൾക്ക് ജീവിക്കാൻ ആത്മ ബലം നൽകുന്നത്  തോറ്റുപോകരുത് ആരും
ഈ കുറിപ്പ് ആർകെങ്കിലും ഒരു ഉപകാരം ആയാൽ വളരെ സന്തോഷം....

 


 

click me!