ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തുവന്നിരിക്കുകയാണ്. അൻഷ് എന്ന മകനെ അവന്റെ പപ്പയെപ്പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
എട്ട് വര്‍ഷം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ (friends), ആറ് വര്‍ഷം വിവാഹിതരും, ഒടുവില്‍ ഗർഭിണിയായി (pregnant) അഞ്ചാം നാൾ ഭർത്താവിന്റെ മരണം, പിന്നീട് സിംഗിൾ മദറായി മകനെ വളർത്തി- ഇതാണ് ചലചിത്രതാരം നേഹ അയ്യരുടെ (Neha Iyer) ജീവിതം. അവിനാശിനെ നഷ്ടമായതിനെക്കുറിച്ചും കുഞ്ഞിനെ സിംഗിൾ മദറായി വളർത്തുന്നതിനെക്കുറിച്ചുമൊക്കെ നേഹ നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തുവന്നിരിക്കുകയാണ്. അൻഷ് എന്ന മകനെ അവന്റെ പപ്പയെപ്പോലെ വളർത്തുമെന്നു പറഞ്ഞാണ് നേഹ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അവിനാശ്-നേഹ ദമ്പതികളുടെ സൗഹൃദവും പ്രണയവും അൻഷിന്റെ ജനനവും അവന്‍റെ വളര്‍ച്ചയുമൊക്കെ മുപ്പത് സെക്കന്റുള്ള ഈ വീഡിയോയിൽ കാണാം.
'അവിനാശും ഞാനും കോളജിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. എട്ട് വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ആറ് വർഷങ്ങൾക്കു ശേഷം ഞങ്ങൾ കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തി. ഇത് അറിഞ്ഞ് അഞ്ച് ദിവസങ്ങൾക്കകം മറ്റൊരു വാർത്ത എന്നെ തേടിയെത്തി. ഹൃദയസ്തംഭനം സംഭവിച്ച് എനിക്ക് അവിനാശിനെ നഷ്ടമായിരിക്കുന്നു. ഞാനാകെ തകർന്നു പോയി. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനു വേണ്ടി എനിക്ക് ശക്തയാകണമായിരുന്നു. എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ എല്ലാ സമയത്തും എനിക്കൊപ്പം നിന്നു. ഒൻപതു മാസങ്ങൾക്കു ശേഷം അവിനാശിന്റെ ജന്മദിനത്തിൽ ഞാൻ അൻഷിനു ജന്മം നൽകി.
ഒരു അമ്മ എന്ന നിലയിലും നടി എന്ന നിലയിലും ഞാൻ ഏറെ മാനസിക സമ്മർദങ്ങളിലൂടെ കടന്നു പോയ സമയമായിരുന്നു അത്. അൻഷ് അവന്റെ പപ്പയുടെ ഫോട്ടോ നോക്കുമ്പോഴെല്ലാം ഞാൻ കരയുമായിരുന്നു. ഞങ്ങളുടെ കുഞ്ഞ് വളരുന്നത് അവൻ അവിടെ ഇരുന്നു കാണുന്നു എന്ന് ഞാൻ കരുതാറുണ്ട്. അൻഷ് രൂപത്തില്‍ അവിനാശിനെ പോലെയാണ്. അവന്‍റെ അച്ഛനെ പോലെ ഒരാളായി അവനെ വളർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്’- വീഡിയോയിൽ നേഹ കുറിച്ചു.
2019ലായിരുന്നു അവിനാശിന്റെ മരണം. ഇക്കാര്യം നേഹ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവേൽപിച്ച് എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ടു പോയി എന്നാണ് അന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Also Read: മുലയൂട്ടുന്ന ചിത്രത്തെ ട്രോളിയവർക്ക് മറുപടിയുമായി ഈവ്ലിൻ ശർമ