വിമാനത്തില്‍ വച്ചുണ്ടായ 'മുലയൂട്ടല്‍ അനുഭവം' വെളിപ്പെടുത്തി അമ്മയായ നേഹ ധൂപിയ

By Web Team  |  First Published Aug 6, 2019, 9:00 AM IST

അമ്മയാവുക എന്നത് എളുപ്പമല്ല . ഉറക്കമില്ലാത്ത രാത്രികളും താനൊരു ഭക്ഷ്യ വസ്തുവാണെന്ന ചിന്തയുമെല്ലാം ചേര്‍ന്ന മനോഹരമായ ഒരു പാക്കേജാണ് ഇത്. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ അമ്മയ്ക്കാവും. 


ദില്ലി: മുലയൂട്ടല്‍ വാരാഘോഷത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ മുലയൂട്ടല്‍ അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നേഹ ധൂപിയ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബോളിവുഡ് താരം നേഹ ധൂപിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നടന്‍ അങ്കത് ബേദിയാണ് നേഹയുടെ ഭര്‍ത്താവ്.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ രാജ്യത്തില്ലെന്നാണ് തന്‍റെ അനുഭവം പങ്കുവച്ച് താരം ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ് പറയുന്നത്. ഇതോടൊപ്പം താരം മകളെ മുലയൂട്ടുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

അമ്മയാവുക എന്നത് എളുപ്പമല്ല . ഉറക്കമില്ലാത്ത രാത്രികളും താനൊരു ഭക്ഷ്യ വസ്തുവാണെന്ന ചിന്തയുമെല്ലാം ചേര്‍ന്ന മനോഹരമായ ഒരു പാക്കേജാണ് ഇത്. ഒരേ സമയം ഒരുപാടു കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ അമ്മയ്ക്കാവും. ആറു മാസം മെഹറിന് മുലപ്പാല്‍ മാത്രം കൊടുത്തു. ഇപ്പോഴും അത് തുടരുന്നു. എനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് മനസിലാക്കാന്‍ ഇത് കാരണമായി. അതിനൊപ്പം മുലയൂട്ടാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ചും മറ്റു പ്രശ്നങ്ങളും തിരിച്ചറിയാനായി. 

Latest Videos

undefined

ഒരിക്കല്‍ വിമാനത്തിലായിരിക്കുമ്പോള്‍ കുഞ്ഞിനെ മുലയൂട്ടേണ്ടതായി വന്നു. ഞാന്‍ മകളെയും കൊണ്ട് വാഷ്റൂമിലേക്ക് പോയി. സീറ്റ് ബെല്‍റ്റ് സിഗ്‌നല്‍ ലഭിക്കുന്നതിന് മുന്‍പ് തിരിച്ചെത്തണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. പുറത്തെത്തിയതിന് ശേഷം കുറേ സമയം വാഷ്റൂം ഉപയോഗിച്ചതിന് ഞാന്‍ ക്ഷമ ചോദിച്ചു.' നേഹ പറഞ്ഞു. 

തനിക്ക് പിന്തുണ നല്‍കാന്‍ നിരവധി പേരുണ്ടായിരുന്നെന്നും എന്നാല്‍ അല്ലായിരുന്നെങ്കില്‍ തന്റെ മാനസികാവസ്ഥ മറ്റൊന്നായിരിക്കും. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. ചര്‍ച്ചയിലൂടെ മാത്രമേ ഇത് നേടിയെടുക്കാന്‍ സാധിക്കൂ. മുലയൂട്ടുമ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കാനും താരം ആവശ്യപ്പെടുന്നു.

 
 
 
 
 
 
 
 
 
 
 
 
 

it’s been 8 months since I embarked on this rollercoaster and there is no better time than now to talk about how truly grateful I am for all the joy that our little one has brought into our lives...motherhood like all else hasn’t been easy... the sleepless nights, the feeling like a food source ,the blues are all a part of this wonderful package. Its amazing how the mommy brain can do so many things at the same time and works on autopilot ...like resting the baby’s head jus right , knowing when she is done with her feed and ofcourse becoming the burping expert of the world . I breastfed 🤱 Mehr exclusively for 6 months and still continue to do so ... It truly made me realise the value of a wonderful support system that I have and sometimes the lack of it and also the lack of facilities . Like once I was on a plane and had to feed her , and I literally had to take her to the washroom and was only hoping that the seat belt sign does nt come on before she is done ...of course I came out n apologised for using the washroom for so long... now here’s the real deal ... I honestly don’t understand the consciousness behind doing something so right n so beautiful. Im also super grateful for all the amazing people in my life for making this journey easier but the truth is I know I’m not alone in feeling that there has to be a slight shift in our mentalities, in the fact that we need more facilities for breast feeding moms with their babies or even their breast pumps ...and the only way this can happen is if we start a conversation... I want to encourage moms like you and me whether breast feeding or not , to share their story ... tag me @nehadhupia and use the hashtag #freedomtofeed 🤱and I promise to share story with my little world. 💕 ... @freedomtofeed

A post shared by Neha Dhupia (@nehadhupia) on Aug 3, 2019 at 1:28am PDT

click me!