അറുപത്തിമൂന്ന് വയസായെങ്കിലും നീനയുടെ ചുറുചുറുക്കും സൗന്ദര്യവുമെല്ലാം ഏവര്‍ക്കും അതിശയമാണ്. ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാട് തന്നെയാണ് ഈ രീതിയില്‍ സ്വയം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ധനമായിട്ടുള്ളതെന്ന് മുമ്പ് നീന ഗുപ്ത ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
ഫിറ്റ്നസിനും സൗന്ദര്യപരിപാലനത്തിനും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് സിനിമാതാരങ്ങള്‍. സിനിമയില്‍ സജീവമല്ലാത്തവര്‍ പോലും ഇന്ന് ഫിറ്റ്നസിന് വലിയ രീതിയില്‍ പ്രധാന്യം നല്‍കാറുണ്ട്. പ്രായ-ലിംഗ ഭേദമെന്യേ താരങ്ങള്‍ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരുന്നത് സാധാരണക്കാര്‍ക്കും പ്രചോദനമാണ്.
സമാനമായ രീതിയില്‍ യുവാക്കളെല്ലാം ഏറെ കൗതുകത്തോടെ നിരീക്ഷിക്കുന്നൊരു താരമാണ് നീന ഗുപ്ത. ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നായികാതാരമായിരുന്നു നീന ഗുപ്ത. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാണ് നീന.
അറുപത്തിമൂന്ന് വയസായെങ്കിലും നീനയുടെ ചുറുചുറുക്കും സൗന്ദര്യവുമെല്ലാം ഏവര്‍ക്കും അതിശയമാണ്. ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാട് തന്നെയാണ് ഈ രീതിയില്‍ സ്വയം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ധനമായിട്ടുള്ളതെന്ന് മുമ്പ് നീന ഗുപ്ത ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ നീനയുടെ ആരോഗ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും രഹസ്യമായ പതിവുകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
ഒന്ന്...
പതിവായ നടത്തം നീന ഗുപ്തയ്ക്ക് നിര്‍ബന്ധമാണ്. ദിവസത്തില്‍ ഒരു മണിക്കൂറോളം കുന്നുകളുള്ള പ്രദേശത്തുകൂടിയുള്ള നടപ്പാണ് നീനയുടെ പതിവ്. നടത്തം ഒരേസമയം ശരീരത്തിന് പ്രയോജനപ്രദമാകുന്ന വ്യായാമവും അതേസമയം തന്നെ മനസിന് വലിയ ഉന്മേഷം പകരുന്ന പ്രവര്‍ത്തിയുമാണ്.
രണ്ട്...
രാവിലെ ഇവര്‍ക്ക് യോഗ നിര്‍ബന്ധമാണ്. ലളിതമായ യോഗ പോസുകളെക്കാള്‍ അല്‍പം കൂടി സങ്കീര്‍ണമായ പോസുകളാണ് ഇവര്‍ പരിശീലിക്കാറ്. ഇത് ശരീരത്തെ വഴക്കമുള്ളതാക്കാനും ഒപ്പം മനസിന് സന്തോഷം പകരാനും സഹായിക്കുന്നു.
മൂന്ന്...
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുന്ന രീതിയാണ് നീന ഗുപ്തയുടേത്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നവയാണ് അധികവും കഴിക്കുന്നത്. ഒരു വെജിറ്റേറിയൻ കൂടിയായ നീന, പ്രത്യേകമായി എന്തെങ്കിലും ഡയറ്റ് പിന്തുടരുന്നില്ല.
കൃത്യസമയത്ത് എല്ലാ ദിവസവും കഴിക്കുക എന്നതാണ് ഇവരുടെ നയം. അതുപോലെ തന്നെ ഡയറ്റ് മൂലം വിശന്നിരിക്കുന്നത് ഒരിക്കലും ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കില്ലെന്നാണ് ഇവരുടെ വാദം.
നാല്...
നീന ഗുപ്ത ഒരു ചായപ്രേമിയാണെന്നാണ് മകള്‍ മസബ ഗുപ്ത പറയുന്നത്. ഫാഷൻ ഡിസൈനറും ഫിറ്റ്നസ് ഫ്രീക്കുമായ മസബ ഗുപ്തയുടെ ഫിറ്റ്നസ് പരിശീലനങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. കാപ്പിയെക്കാള്‍ എന്തുകൊണ്ടും നല്ലത് ചായ ആണെന്ന് അമ്മ പറയാറുണ്ടെന്നാണ് മസബ സൂചിപ്പിക്കുന്നത്.
അഞ്ച്...
വര്‍ക്കൗട്ടുകളെ കുറിച്ച് കൃത്യമായി പഠിക്കാനും മനസിലാക്കാനുമെല്ലാം നീന ശ്രമിക്കാറുണ്ട്. ഇതനുസരിച്ച് മാത്രമാണ് യോഗ അടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓരോ വ്യക്തിക്കും അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും ശാരീരിക സവിശേഷതകള്‍ക്കും അനുസരിച്ചുള്ള വര്‍ക്കൗട്ടുകളാണ് ഫലം നല്‍കുക.
Also Read:- പ്രസവശേഷം ഫിറ്റ്നസിലേക്ക് മടങ്ങാൻ സോനം; വീഡിയോ