Surrogacy : എന്താണ് യഥാർത്ഥത്തിൽ വാടകഗർഭധാരണം? അറിയേണ്ടതെല്ലാം...

By Web Team  |  First Published Oct 10, 2022, 4:19 PM IST

ഒരു സ്ത്രീ മറ്റൊരു ദമ്പതികൾക്കോ ​​വ്യക്തിക്കോ വേണ്ടി കുട്ടിയെ പ്രസവിക്കുക ചെയ്യുന്ന ഒരു പ്രക്രിയയാണ് വാടക ഗർഭധാരണം. ഈ പ്രക്രിയയ്ക്ക് പലപ്പോഴും നിയമപരമായ നടപടിക്രമങ്ങൾ പിന്തുണ നൽകുന്നു. ഗർഭാവസ്ഥയുടെ മുഴുവൻ സമയത്തും വാടക അമ്മ വളരെ ശ്രദ്ധാലുവായിരിക്കണം. 


വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്."നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം"- എന്ന് കുറിച്ച് കൊണ്ട് സന്തോഷ വിവരം വിഘ്നേഷ് പങ്കുവയ്ക്കുകയായിരുന്നു.

നയൻതാര വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നോ അതോ വാടക ഗർഭധാരണമായിരുന്നു എന്നൊക്കെ ഉള്ള സംശയങ്ങൾ സോഷ്യൽ മീഡിയയിലെ പാപ്പരാസികൾ ഉന്നയിക്കുന്നുണ്ട്. നയൻതാരക്ക് പുറമേ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ നിരവധി നടിമാരുണ്ട്. 

Latest Videos

എന്താണ് വാടക ഗർഭധാരണം? (Surrogacy)

ഒരു സ്ത്രീ മറ്റൊരു ദമ്പതികൾക്കോ ​​വ്യക്തിക്കോ വേണ്ടി കുട്ടിയെ പ്രസവിക്കുക ചെയ്യുന്ന ഒരു പ്രക്രിയയാണ് വാടക ഗർഭധാരണം. ഈ പ്രക്രിയയ്ക്ക് പലപ്പോഴും നിയമപരമായ നടപടിക്രമങ്ങൾ പിന്തുണ നൽകുന്നു. ഗർഭാവസ്ഥയുടെ മുഴുവൻ സമയത്തും വാടക അമ്മ വളരെ ശ്രദ്ധാലുവായിരിക്കണം. ഗർഭധാരണത്തിന് കരാർ നൽകിയ ആളുകളായിരിക്കും ജനനശേഷം കുട്ടിയുടെ മാതാപിതാക്കൾ എന്നതാണ് പ്രത്യേകത.

സ്ത്രീകൾക്ക് സ്വന്തമായി കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം ഒരു പോംവഴിയാകുന്നത്. അസ്വാഭാവികമായ ഗർഭപാത്രം അല്ലെങ്കിൽ ഗർഭാശയത്തിൻറെ പൂർണ്ണമായ അഭാവം എന്നിവ മൂലം ഗർഭധാരണം സാധ്യമാവാത്തവർക്ക് ഈ രീതി തെരഞ്ഞെടുക്കാം. പ്രസവസമയത്തെ കനത്ത രക്തസ്രാവം അല്ലെങ്കിൽ ഗർഭപാത്രത്തിനു പരിക്ക്, ഗർഭാശയ/ ഗർഭാശയമുഖ ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ ഗർഭാശയം നീക്കം ചെയ്ത സ്ത്രീകൾക്കും അമ്മയാകാൻ ഈ രീതി പ്രയോജനപ്രദമാണ്. വാടക അമ്മമാർക്ക് ആരോഗ്യകരമായ ഗർഭധാരണത്തിന് ശ്രദ്ധിക്കേണ്ട ചിലത്...

പ്രിയങ്ക ചോപ്ര മുതല്‍ നയൻതാര വരെ; വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ താരങ്ങള്‍...

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുക...

നിങ്ങൾക്കും കുഞ്ഞിനും നല്ല പോഷകാഹാരം ലഭിക്കുന്നതിന് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സമീകൃതാഹാരം ആവശ്യമാണ്.

നന്നായി ഉറങ്ങുക...

ആരോഗ്യകരമായ ഭക്ഷണക്രമം പോലെ, നിങ്ങൾ നന്നായി ഉറങ്ങേണ്ടതും പ്രധാനമാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും.

സമ്മർദ്ദം കുറയ്ക്കുക...

സമ്മർദ്ദം കുഞ്ഞിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ സമ്മർദ്ദം കുറയ്ക്കേണ്ടത് പ്രധാനമാണ്. വളരെക്കാലം തുടരുന്ന ഉയർന്ന തലത്തിലുള്ള സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഗർഭാവസ്ഥയിൽ, സമ്മർദ്ദം മാസം തികയാതെയുള്ള കുഞ്ഞിന് അല്ലെങ്കിൽ കുറഞ്ഞ ജനന ഭാരമുള്ള കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ധാരാളം വെള്ളം കുടിക്കുക...

നിർജ്ജലീകരണം തടയുന്നതിന് വെള്ളം അല്ലെങ്കിൽ മറ്റ് ദ്രാവകങ്ങൾ കുടിക്കുന്നത് വളരെ പ്രധാനമാണ്.  ആവശ്യത്തിന് ദ്രാവകം ഇല്ലാത്തത് വിറ്റാമിനുകളും ധാതുക്കളും കുഞ്ഞിലേക്ക് എത്തില്ല.

വിറ്റാമിനുകൾ...

കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന ഗർഭകാല വിറ്റാമിനുകൾ ഡോക്ടർ നിർദ്ദേശിക്കും. കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആ വിറ്റാമിനുകൾ കൃത്യസമയത്ത് കഴിക്കാൻ ഓർക്കുക.

 

click me!