National Doctors' Day 2022 : 'വിധിയ്ക്ക് മുന്നിൽ തോറ്റില്ല, ഇനി പുതിയ ജീവിതത്തിലേക്ക്'; മനസ് തുറന്ന് ഡോ. ഷാഹിന

By Resmi S  |  First Published Jul 1, 2022, 11:11 AM IST

അ‍ഞ്ചാം വയസിൽ ശരീരത്തിൽ തീ ആളികത്തിയപ്പോൾ ഉയരങ്ങളിലെത്തുമെന്ന് ഷാഹിന കരുതിയിരുന്നില്ല. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം ഷാഹിന കേൾക്കാൻ നിന്നിരുന്നില്ല. ലക്ഷ്യത്തിലെത്താൻ ആത്മാർത്ഥമായി പരിശ്രമിച്ചു. ഒടുവിൽ ഉയരെയിലെ പല്ലവിയെ പോലെ ഷാഹിന പതറാതെ പറന്നുയർന്നു.


ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഡോ. ഷാഹിന (Dr Shahina). അഞ്ചാം വയസിലുണ്ടായ ആ തീനാളങ്ങളാണ് ഷാഹിനയെ കരുത്തുറ്റ ഡോ. ഷാഹിനയാക്കി മാറ്റിയത്. കുട്ടിക്കാലത്തുണ്ടായ ആ അപകടം ആദ്യമൊക്കെ ഷാഹിന മറക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിധിയ്ക്ക് മുന്നിൽ തോറ്റു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു ഷാഹിന. 

അ‍ഞ്ചാം വയസിൽ ശരീരത്തിൽ തീ ആളികത്തിയപ്പോൾ ഉയരങ്ങളിലെത്തുമെന്ന് ഷാഹിന കരുതിയിരുന്നില്ല. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം ഷാഹിന കേൾക്കാൻ നിന്നിരുന്നില്ല. ലക്ഷ്യത്തിലെത്താൻ ആത്മാർത്ഥമായി പരിശ്രമിച്ചു. ഒടുവിൽ ഉയരെയിലെ പല്ലവിയെ പോലെ ഷാഹിന പതറാതെ പറന്നുയർന്നു. 

Latest Videos

ഡോ.ഷാഹിന ഇനി നിയാസിന് സ്വന്തം...

ഷാഹിനയുടെ ജീവിതത്തിൽ വലിയൊരു സന്തോഷം എത്തിച്ചേർന്നിരിക്കുകയാണ്. ഇനി മുതൽ ഡോ. ഷാഹിന നിയാസിന് സ്വന്തം. തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് നിയാസ് എത്തുന്നതെന്ന് നിറഞ്ഞ ചിരിയോടെ ഷാഹിന പറയുന്നു. അടുത്ത സുഹൃത്തായ ഡോ. നസ്രിൻ വഴിയാണ് നിയാസിനെ പരിചയപ്പെടുന്നത്. മാറഞ്ചേരി സ്വദേശി നിയാസ് വിവാഹാലോചനയുമായി എത്തിയപ്പോൾ തമാശയായാണ് കണ്ടിരുന്നതെന്ന് ഷാഹിന പറയുന്നു. 

 

 

ഷാഹിനയ്ക്ക് എങ്ങനെയുള്ള ആളിനെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് നിയാസ് ആദ്യം കണ്ടപ്പോൾ ചോദിച്ചിരുന്നു. എന്നെ കെയർ ചെയ്യുന്ന, സ്നേഹിക്കുന്ന ഒരാളാകണം എന്നാണ് ഞാൻ അന്ന് പറഞ്ഞത്. ഇത് കേട്ടപ്പോൾ ഞാൻ വിവാഹം ചെയ്യുന്നതിൽ പ്രശ്നമുണ്ടോ എന്നാണ് തിരിച്ച് ചോദിച്ചത്. എന്നാൽ തമാശയ്ക്കാകും നിയാസ് അങ്ങനെ ചോദിച്ചതെന്നാണ് ആദ്യം കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ നിയാസും വീട്ടുക്കാരും വീട്ടിൽ വന്ന് വിവാഹകാര്യം സംസാരിച്ചു. അങ്ങനെ വളരെ പെട്ടെന്നായിരുന്നു വിവാഹനിശ്ചയമെന്നും ഒക്ടോബറിലാണ് വിവാഹമെന്നും ഡോ. ഷാഹിന പറഞ്ഞു.

Read more 'ഉയരെ'യിലെ പല്ലവിയെ പോലെ പതറാതെ പറന്നുയർന്നു; പ്രതിസന്ധികളെ അതിജീവിച്ചു, ഡോ.ഷാഹിനയ്ക്ക് പറയാനുണ്ട് ചിലത്...

എന്നെ സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരാളെ തന്നെയാണ് കിട്ടിയിരിക്കുന്നത്. വളരെയധികം സന്തോഷമുണ്ടെന്നും ഡോ. ഷാഹിന പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹത്തിന് മമ്മൂട്ടി വരണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള കാത്തിരിപ്പിലാണ്. നേരിട്ട് നന്ദി അറിയിക്കണമെന്നും ഷാഹിന പറയുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെ‍ഡിക്കൽ ഓഫിസറുമാണ് ഇപ്പോൾ ഡോ. ഷാഹിന. 

click me!