കാമുകിമാരെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകന്മാര്‍; വനിതാ കമ്മീഷൻ പറയുന്നത് കേള്‍ക്കൂ...

By Web Team  |  First Published Feb 17, 2023, 8:12 PM IST

വിവാഹക്കാര്യത്തില്‍ ഇന്നും സ്വന്തം ഇഷ്ടത്തിന് തീരുമാനമെടുക്കാൻ കഴിയാത്ത ചെറുപ്പക്കാര്‍ ഏറെയാണ്. പുരുഷന്മാരും സ്ത്രീകളും ഇക്കൂട്ടത്തിലുള്‍പ്പെടും. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിക്കുന്നവരാണെങ്കിലും പിന്നീട് മാതാപിതാക്കള്‍ അവരെ ചേര്‍ത്തുപിടിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ ലിവ്- ഇൻ റിലേഷൻഷിപ്പുകളെ അംഗീകരിക്കുന്ന മാതാപിതാക്കള്‍ ഇന്ത്യയില്‍ അപൂര്‍വമാണെന്ന് തന്നെ പറയാം. 


കാമുകിമാരെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകന്മാര്‍. അടുത്തിടെ രാജ്യം നടുങ്ങിത്തരിച്ച രണ്ട് കൊലപാതകങ്ങളാണ് മഹാരാഷ്ട്ര സ്വദേശി ശ്രദ്ധ വാക്കറുടേതും ഹരിയാന സ്വദേശി നിക്കി യാദവിന്‍റേതും. 

രണ്ട് യുവതികളെയും കൊന്നത് കാമുകന്മാര്‍. ഒരേ രീതിയില്‍. കൊലയ്ക്ക് ശേഷം കാമുകന്മാര്‍ ചെയ്തതും ഒരേ കാര്യങ്ങള്‍. കേസുകളിലെ സമാനതകള്‍ കൊണ്ട് തന്നെ രണ്ട് യുവതികളുടെയും കൊലപാതകത്തെ ഒരേ കളത്തിലാക്കിയാണിപ്പോള്‍ വിലയിരുത്തപ്പെടുന്നത്. 

Latest Videos

undefined

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ആഴത്തിലുള്ള വിശകലനങ്ങളും പഠനങ്ങളും ക്യാംപയിനുകളുമെല്ലാം നടക്കേണ്ടതുണ്ട്. ഇക്കാര്യമോര്‍മ്മപ്പെടുത്തുകയാണ് ദേശീയ വനിതാ കമ്മീഷൻ. 

മാതാപിതാക്കള്‍ കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എപ്പോഴും എതിര് നില്‍ക്കരുതെന്നും അങ്ങനെ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകളുണ്ടാകുന്നതെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ പറയുന്നു. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ കാര്യത്തിലും വിവാഹകാര്യത്തിലും മാതാപിതാക്കള്‍ കുട്ടികളുടെ താല്‍പര്യം നോക്കണമെന്നും അല്ലാതെ കടുത്ത ഭാഷയില്‍ അവരെ എതിര്‍ക്കുകയോ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുതെന്നും രേഖ ശര്‍മ്മ ഓര്‍മ്മിപ്പിക്കുന്നു. 

'നിക്കി യാദവിന്‍റെ കേസില്‍ അവരുടെ കാമുകന് മേല്‍ കുടുംബത്തിന്‍റെ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു വിവാഹം കഴിക്കാൻ. ശ്രദ്ധയുടെ കേസിലാണെങ്കില്‍ ആ കുട്ടിയുമായി അവരുടെ കുടുംബം ബന്ധത്തില്‍ തന്നെയുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ മക്കളുടെ ലിവ്- ഇൻ റിലേഷൻഷിപ്പിലും സപ്പോര്‍ട്ട് നല്‍കണം. നമ്മുടെ അധികാരപരിധിയില്‍ വരുന്ന സ്വത്താണെന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പകരം മക്കളെ ആദരവോട് കൂടി സ്വതന്ത്രമായി തന്നെ ട്രീറ്റ് ചെയ്യാൻ സാധിക്കണം. അല്ലെങ്കില്‍ അത് മക്കളുടെ മാനസികാവസ്ഥയെ ബാധിക്കും. അവര്‍ അരുതാത്ത വഴികളിലേക്ക് പോകും. പ്രത്യേകിച്ച് വളര്‍ന്ന മക്കളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം...'- രേഖ ശര്‍മ്മ പറയുന്നു. 

വിവാഹക്കാര്യത്തില്‍ ഇന്നും സ്വന്തം ഇഷ്ടത്തിന് തീരുമാനമെടുക്കാൻ കഴിയാത്ത ചെറുപ്പക്കാര്‍ ഏറെയാണ്. പുരുഷന്മാരും സ്ത്രീകളും ഇക്കൂട്ടത്തിലുള്‍പ്പെടും. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിക്കുന്നവരാണെങ്കിലും പിന്നീട് മാതാപിതാക്കള്‍ അവരെ ചേര്‍ത്തുപിടിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്നാല്‍ ലിവ്- ഇൻ റിലേഷൻഷിപ്പുകളെ അംഗീകരിക്കുന്ന മാതാപിതാക്കള്‍ ഇന്ത്യയില്‍ അപൂര്‍വമാണെന്ന് തന്നെ പറയാം. 

ശ്രദ്ധ വാക്കറും നിക്കി യാദവും തങ്ങളുടെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ലിവ്- ഇൻ റിലേഷൻഷിപ്പില്‍ ജീവിച്ചുവരികയായിരുന്നു. ശ്രദ്ധയും കാമുകൻ അഫ്താബ് പൂനംവാലയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിരുന്നു. ഇതെത്തുടര്‍ന്നാണ് അഫ്താബ് 2022 മെയില്‍ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തത്. മൃതദേഹത്തിന്‍റെ ചില ഭാഗങ്ങള്‍ പലയിടത്തുമായി അഫ്താബ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. 

യുവതി കൊല്ലപ്പെട്ട് ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇതുതന്നെ യുവതിയുമായി വീട്ടുകാര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല എന്നതിന് തെളിവാണ്. ഒരുപക്ഷേ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെങ്കില്‍ ശ്രദ്ധയ്ക്ക് തന്‍റെ പ്രശ്നങ്ങള്‍ അവരുമായി പങ്കുവയ്ക്കാനും അവരില്‍ നിന്ന് പിന്തുണ നേടാനുമെല്ലാം കഴിയുമായിരുന്നു. അങ്ങനെയെങ്കില്‍ ഈ കൊലപാതകവും ഉണ്ടാവുകയില്ലായിരുന്നുവെന്ന് അന്നേ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെടുത്താവുന്ന നിരീക്ഷണം തന്നെയാണ് ഇപ്പോള്‍ വനിതാ കമ്മീഷനും നടത്തിയിരിക്കുന്നത്. 

നിക്കി യാദവിന്‍റെ കേസില്‍, കാമുകൻ സഹില്‍ ഗെലോട്ടിനെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലയിലേക്ക് നയിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് മറ്റൊരു യുവതിയുമായി സാഹിലിന്‍റെ നിശ്ചയം കഴിഞ്ഞതോടെ താൻ നിയമപരമായി നീങ്ങുമെന്ന് നിക്കി പറഞ്ഞതോടെയാണ് സാഹില്‍ ഇവരെ ഡാറ്റ കേബിള്‍ കഴുത്തില്‍ മുറുക്കി കൊന്നത്. ശേഷം ശ്രദ്ധയുടെ കേസില്‍ പ്രതി ചെയ്തത് പോലെ തന്നെ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. നിക്കയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പക്ഷേ ലഭിച്ചത് വെസ്റ്റ് ദില്ലിയില്‍ ഒരു ധാബയിലുള്ള ഫ്രിഡ്ജില്‍ നിന്നാണ് കണ്ടെടുത്തത്. ഇതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

Also Read:- ഡേറ്റിംഗ് ആപ്പിലൂടെയുള്ള അടുപ്പവും പ്രണയങ്ങളും അരുംകൊലപാതകങ്ങളിലേക്കെത്തുമ്പോള്‍...

 

click me!