ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളുമായി നമിത പ്രമോദ്

By Web Team  |  First Published Dec 3, 2022, 9:48 PM IST

തന്‍റെ ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നമിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാറിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ പോസ്റ്റ്.  


ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ബോഡി ഷെയ്മിങ് ഏറ്റവും കൂടുതല്‍ നേരിടുന്ന സിനിമാ താരങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതും. സമീറ റെഡ്ഡി മുതല്‍ മഞ്‍ജിമ മോഹൻ വരെ താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ യുവ നടി നമിത പ്രമോദും ബോഡി പോസിറ്റിവിറ്റി സൂചിപ്പിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 

തന്‍റെ ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് നമിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാറിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ പോസ്റ്റ്.  നമിതയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. എങ്ങനെയിരുന്നാലും സ്വന്തം ശരീരത്തെ സ്നേഹിക്കുക എന്നും ഏതു ലുക്കിലും നമിത സുന്ദരിയാണെന്നുമൊക്കെ ആണ് ആരാധകരുടെ കമന്‍റുകള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by NAMITHA PRAMOD (@nami_tha_)

 

അടുത്തിടെ ലൈം ഗ്രീന്‍ സാരിയില്‍ മനോഹരിയായിരിക്കുന്ന നമിതയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്ലെയിന്‍ ഗ്രീന്‍ സില്‍ക്ക് സാരിയോടൊപ്പം ഹെവി വര്‍ക്കുള്ള പിങ്ക് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. ഹെവി കമ്മലും മോതിരവും മാത്രമായിരുന്നു ആക്സസറീസ്. ഈ ലുക്കിലുള്ള ചിത്രങ്ങള്‍ അടങ്ങിയ ഒരു റീല്‍സും താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

അതേസമയം, കുട്ടിക്കാലത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛന് നമിതയും അനുജത്തിയും ചേര്‍ന്നെഴുതിയ കത്ത് താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല അച്ഛനേയും അമ്മയേയും ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത പറയുന്നു. 

Also Read: 2023-ന്‍റെ നിറം വീവ മജെന്ത; പാന്‍റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു

 

click me!