നജിയയുടെ സംരംഭമാണ് യമ്മിസ്പോട്ട് (yummyspot). മെട്രോ 2021 ഫുഡ് അവാർഡിന് യമ്മിസ്പ്പോട്ടിന് ബെസ്റ്റ് ഇൻ ക്ലാസ് ബിരിയാണിയ്ക്ക് അവാർഡ് ലഭിച്ചു. വീട്ടിൽ സ്വയം തയ്യാറാക്കി എടുക്കുന്ന മസാലക്കൂട്ടിൽ നിന്നാണ് ഹരിയാലിയും മഹാരാജാ ബിരിയാണിയും ചിക്കൻ ഫ്രെെയും എല്ലാം തയ്യാറാക്കുന്നതെന്ന് നജിയ പറയുന്നു.
നജിയ എർഷാദ് (Najiya Ershad) എന്ന വനിതാ സംരംഭക തിരുവനന്തപുരത്തുക്കാർക്ക് ഇപ്പോൾ സുപരിചിതയാണ്. കിടിലനൊരു ഹോം മെയ്ഡ് ബിരിയാണി വേണമെങ്കിൽ ആദ്യം പലരുടെയും മനസിൽ ഓർമ്മ വരുന്ന പേര് നജിയയുടെ മഹാരാജാ ബിരിയാണിയാകും (maharaja biryani) അല്ലെങ്കിൽ ഹരിയാലി ബിരിയാണി (hariyali biryani).
നജിയയുടെ സംരംഭമാണ് യമ്മിസ്പോട്ട് (yummyspot). മെട്രോ 2021 ഫുഡ് അവാർഡിന് യമ്മിസ്പ്പോട്ടിന് ബെസ്റ്റ് ഇൻ ക്ലാസ് ബിരിയാണിയ്ക്ക് അവാർഡ് ലഭിച്ചു. വീട്ടിൽ സ്വയം തയ്യാറാക്കി എടുക്കുന്ന മസാലക്കൂട്ടിൽ നിന്നാണ് ഹരിയാലിയും മഹാരാജാ ബിരിയാണിയും ചിക്കൻ ഫ്രെെയും എല്ലാം തയ്യാറാക്കുന്നതെന്ന് നജിയ പറയുന്നു. ഗ്രീൻ മസാലയുടെ പ്രത്യേക കൂട്ടുകളാണ് ഹരിയാലി ബിരിയാണിയുടെ ഒരു പ്രത്യേകത.
വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി പൊതികൾ സുരക്ഷിതമായി വീടുകളിലെത്തുന്നു. ബിരിയാണിയുടെ കൂടെ സാലഡും ഈന്തപ്പഴം അച്ചാറുമുണ്ടാകും. ദിവസവും 200 മുതൽ 250 ബിരിയാണി വരെ വിറ്റുവരുന്നതായി നജിയ പറഞ്ഞു. മാഹാരാജാ ബിരിയാണിയ്ക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ എന്നും നജിയ പറയുന്നു.
ബിരിയാണി ഡെലിവറി ചെയ്യാൻ നിലവിൽ 14 പേരാണുള്ളത്. പറയുന്ന സമയത്ത് തന്നെ ഏറെ സുരക്ഷിതമായി തന്നെയാണ് ഭക്ഷണം എത്തിച്ച് നൽകുന്നതെന്നും നജിയ പറഞ്ഞു. എന്നാൽ ബിരിയാണി മാത്രമല്ല അച്ചാറുകളും നജിയ വിൽക്കുന്നുണ്ട്. ജിഞ്ച അച്ചാറും ഈന്തപ്പഴും അച്ചാറുമാണ് ഇപ്പോൾ വിൽക്കുന്നത്. ഡ്രെെ ഫ്രൂട്ടുസുകൾ കൊണ്ട് തയ്യാറാക്കുന്നതാണ് ജിഞ്ച അച്ചാർ. ഈന്തപ്പഴത്തേക്കാളും ജിഞ്ച അച്ചാറിനാണ് ആവശ്യക്കാർ ഏറെ എന്നും നജിയ പറഞ്ഞു.
Read more 'വിധിയ്ക്ക് മുന്നിൽ തോറ്റില്ല, ഇനി പുതിയ ജീവിതത്തിലേക്ക്'; മനസ് തുറന്ന് ഡോ. ഷാഹിന
ബിസിനസിലേക്ക് വരുന്നത്...
മകൻ എഹാന് ആറ് മാസമുള്ളപ്പോഴാണ് ബിസിനസിന് തുടക്കം കുറിക്കുന്നത്. മോന് ഏഴ് എട്ട് മാസം ഉണ്ടായിരുന്നപ്പോൾ ഏത്തയ്ക്കപ്പൊടി കൊടുക്കുമായിരുന്നു. അങ്ങനെ പെട്ടെന്നാണ് മനസിൽ ഒരു ആശയം വരുന്നത്.വീട്ടിലുണ്ടാക്കുന്ന ഏത്തയ്ക്കപൊടി എന്ത് കൊണ്ടാണ് വിറ്റുകൂടാ എന്ന തോന്നാൽ വന്നു. അങ്ങനെ ചെറിയ രീതിയിൽ ഏത്തയ്ക്കപൊടി ചെറിയ ബോട്ടിലാക്കി വിറ്റുതുടങ്ങി. അത് കഴിഞ്ഞാണ് പൊതിച്ചോറ് വിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.
നോൺ വെജ് പൊതിച്ചോറിന് തുടക്കത്തിൽ ചെറിയ ചെറിയ ഓർഡറുകൾ വന്നു തുടങ്ങി. 10 ഊണ്, പിന്നീടത് 20 ഊണ്...അങ്ങനെ ഓർഡറുകൾ കൂടി വന്നു. 2018ലാണ് ബിരിയാണി ബിസിനസിന് തുടക്കം കുറിച്ചത്. ആദ്യമൊക്കെ 50 -100 ഓർഡറുകൾ കിട്ടിയിരുന്നു. ഇപ്പോൾ 250 ഓർഡർ വരെ കിട്ടുണ്ടെന്ന് നജിയ പറഞ്ഞു. ചെറിയ പാർട്ടി ഓർഡറുകൾ ഇപ്പോൾ എടുത്ത് തുടങ്ങിയെന്നും 400 പേർക്ക് വരെയുള്ള ഓർഡറുകൾ എടുക്കുന്നുണ്ടെന്നും നജിയ പറഞ്ഞു.
സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം...
ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും തനിക്ക് ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ് ബിസിനസ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ബിസിനസ് തുടങ്ങി വിജയിച്ചാലും അതിന്റെ ലാഭം എങ്ങനെ വിനിയോഗിക്കണമെന്നത് പ്രധാനമാണെന്നും നജിയ പറയുന്നു. ബിസിനസിൽ മാത്രമല്ല ജീവിതത്തിൽ എപ്പോഴും സപ്പോർട്ട് ചെയ്യുന്ന രണ്ട് വ്യക്തികളാണ് അമ്മ സലീനയും ഭർത്താവ് എർഷാദും. ഞാൻ എന്താണ് ശരി എന്ന് പറയുന്നത് അദ്ദേഹം അതിന് കൂടെ നിന്നു സപ്പോർട്ട് ചെയ്യും.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും നജിയ പറയുന്നു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടാം. അതിനെയെല്ലാം അവഗണിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ആത്മവിശ്വാസം കെെവിടാതെ ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കണ. ആളുകൾ എന്ത് പറയും എന്ന ചിന്ത മനസിൽ നിന്നും മാറ്റുമ്പോഴാണ് വിജയത്തിലെത്താനാകുന്നതെന്നും നജിയ പറയുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് നജിയയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് എർഷാദ്, മകൻ- എഹാൻ
Read more വിസ്മയ ബാക്കി വയ്ക്കുന്ന ചോദ്യങ്ങൾ...