Mothers Day : ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? മാതൃദിനത്തിൽ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

By Web Team  |  First Published May 8, 2022, 4:14 PM IST

മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് ചിത്രങ്ങളിലൂടെ തുറന്ന് പറയുകയാണ് തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ്. അരുൺ രാജിന്റെ 'മദേഴ്‌സ് ഡേ കൺസെപ്റ്റ് ഷൂട്ട്' (Mother's Day Concept Shoot )സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 


ഇന്ന് മെയ് 8. ലോക മാതൃദിനം (Mother's Day). ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്റെയും സഹനത്തി‌ന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മാതൃദിനത്തിൽ 
പലതരത്തിലുള്ള കുറിപ്പുകളും ആശംസാ വാചകങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. 

ഇപ്പോഴിതാ, മാതൃത്വത്തിന്റെ മഹത്വത്തെ കുറിച്ച് ചിത്രങ്ങളിലൂടെ തുറന്ന് പറയുകയാണ് തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ്. അരുൺ രാജിന്റെ 'മദേഴ്‌സ് ഡേ കൺസെപ്റ്റ് ഷൂട്ട്' (Mother's Day Concept Shoot ) സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

Latest Videos

ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.  ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണെന്ന് അരുൺ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം...

ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ?
ഇല്ല, ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്..
ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്‌നങ്ങൾ ഒന്നാണ്. ഒരുപക്ഷെ ഹൃദയത്തിൽ വേദനയോടെ  ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം.
ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്..
'അമ്മ ' എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ..
ഹൃദയം നുറുങ്ങുന്ന വേദനയോടെ ' അമ്മേ ' എന്ന വിളി തന്നിൽ നിന്നും പറിച്ചെറിയുമ്പോൾ ഒരു മാതൃഹൃദയം എത്രമാത്രം നീറുന്നുണ്ടാകും??
ചേർത്തു പിടിക്കാൻ മനസ്സോടിയടുക്കുമ്പോൾ, അതിനാകാതെ ചുരത്തുന്ന മാറിടവുമായി ഓടി അകലേണ്ടി വരുന്നത് എത്രമേൽ ഹൃദയഭേദകമാകും??
അതെ ഓരോ മാതൃത്വവും വ്യത്യസ്തമാണ്... ചേർത്തണയ്ക്കുമ്പോൾ ആർദ്രമായ് മിടിക്കുന്നതും പറിച്ചുമാറ്റുമ്പോൾ വിങ്ങി പൊട്ടുന്നതും...
അമ്മയാണ്..പകരം വയ്ക്കാനാകാത്ത വാക്കുകളാണ്..
Direction of Photography : Arun Raj 
Cast Shyna Vishnu Nayana,  Kannaki , Remesh Kumar 
Caption : Anargha Sanalkumar


 

click me!