ആരാണിത് പകര്‍ത്തിയതെന്നോ എവിടെ വച്ചാണിത് പകര്‍ത്തിയതെന്നോ ഒന്നും വ്യക്തമല്ല. 'വൈറല്‍ ഭയാനി' എന്ന പേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നതും അതുപോലെ തന്നെ ചര്‍ച്ചയാകുന്നതും.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നിരവധി വീഡിയോകള്‍ കാണാൻ നമുക്ക് അവസരമുണ്ട്. ഇതില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യവുമായി മാത്രം തയ്യാറാക്കപ്പെടുന്ന വീഡിയോകളുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നീട്ടിപ്പിടിച്ച ക്യാമറക്കണ്ണുകള്‍ ഒപ്പുന്ന, ജീവിതഗന്ധിയായ ദൃശ്യങ്ങളാണ് ഏവരും മനസുകൊണ്ട് ഏറ്റെടുക്കുക.
അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധയും ക്ഷണിച്ചത്. ആരാണിത് പകര്‍ത്തിയതെന്നോ എവിടെ വച്ചാണിത് പകര്‍ത്തിയതെന്നോ ഒന്നും വ്യക്തമല്ല. 'വൈറല്‍ ഭയാനി' എന്ന പേജില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട വീഡിയോ വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നതും അതുപോലെ തന്നെ ചര്‍ച്ചയാകുന്നതും.
undefined
ഒരമ്മ തന്‍റെ കുഞ്ഞിനെയും മാറോടണച്ചുപിടിച്ച് കൊണ്ട് റിക്ഷയോടിക്കുന്നതാണ് വീഡിയോയിലുള്ളത്. റിക്ഷ ഒരിടത്ത് നിര്‍ത്തി, അതിലേക്ക് യാത്രക്കാര്‍ കയറുന്നതാണ് വീഡിയോയുടെ തുടക്കം. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തുടര്‍ന്ന് കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് ഈ അമ്മ റിക്ഷയോടിച്ച് പോകുന്നതാണ് കാണുന്നത്.
വഴിയിലുള്ള ആരോ ആണ് ദൃശ്യം പകര്‍ത്തിയതെന്ന് വ്യക്തം. വണ്ടി എടുത്ത് മുന്നോട്ട് പോകുന്നതിനിടെ കുഞ്ഞിനെ ഒന്ന് നോക്കുന്നുണ്ട് അമ്മ. അവര്‍ക്ക് കുഞ്ഞിനോടുള്ള കരുതല്‍ ഈ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ കുഞ്ഞിനോ അമ്മയ്ക്കോ എന്തിനധികം വണ്ടിയിലിരിക്കുന്ന യാത്രക്കാര്‍ക്ക് വരെ സുരക്ഷാഭീഷണിയാണ് ഈ രീതിയെന്നാണ് വീഡിയോ കണ്ട പലരുടെയും പ്രതികരണം.
ഏവരും യുവതിയുടെ സാഹചര്യം മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഒരുപക്ഷേ കുഞ്ഞുങ്ങളെ നോക്കാൻ ഏല്‍പിച്ച് പോകാൻ ആരുമില്ലാത്തവരാകാം. ഉപജീവനത്തിനായി ആശ്രയിക്കാൻ മറ്റാരുമില്ലാത്തതാകാം. അത്തരത്തില്‍ ജീവിതത്തില്‍ പോരാടി ജീവിക്കുന്ന എത്രയോ സ്ത്രീകളുടെ, അമ്മമാരുടെ പ്രതിനിധിയാകാം ഇവര്‍. ആ സാഹചര്യങ്ങളെല്ലാം കരുണയോടെയും ദുഖത്തോടെയും മനസിലാക്കുന്നു. അപ്പോള്‍ പോലും മനുഷ്യരുടെ ജീവൻ അപകടത്തിലായേക്കാവുന്ന അവസ്ഥകളെ ചൂണ്ടിക്കാട്ടാതെ വയ്യല്ലോ എന്നാണ് കമന്‍റുകളിലൂടെ മിക്കവരും പറയുന്നത്.
ഇങ്ങനെ ദുരിതങ്ങളോടോ പോരാടുന്ന അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ ഏല്‍പിച്ച് പോകാൻ സുരക്ഷിതമായൊരിടമൊരുക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്നതാണ് വീഡിയോയ്ക്ക് താഴെ പലരുമുന്നയിക്കുന്ന ആവശ്യം. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.
വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- 'ഇതിലും വലിയ അവാര്‍ഡ് എന്താണ്?'; വിരമിച്ച അധ്യാപികയോട് യാത്ര പറയുന്ന കുട്ടികള്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-