സ്തനങ്ങളുടെ സൈസിനെ കുറിച്ചും, മണിക്കൂറുകളോളം ബ്രാ ധരിച്ച് നില്‍ക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചും, ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലത്തെ പാടിനെ കുറിച്ചുമെല്ലാമാണ് സ്വസ്തിക കുറിച്ചിരിക്കുന്നത്.
പ്രമുഖ ബംഗാളി അഭിനേത്രി സ്വസ്തിക മുഖര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും. ടവലുടുത്ത് നില്‍ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സ്വസ്തികയെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയത്.
തന്‍റെ ശരീരത്തിലെ സ്ട്രെച്ച് മാര്‍ക്കുകള്‍, പാടുകള്‍, പ്രായത്തിന്‍റേതായ വണ്ണം എന്നിവയെ എല്ലാം താൻ ഇഷ്ടപ്പെടുന്നു- അതിലൊന്നും തനിക്ക് യാതൊരു അഭിമാനക്കുറവുമില്ല എന്ന ശരീരത്തിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് സ്വസ്തിക ടവലുടുത്ത ഫോട്ടോകള്‍ പങ്കുവച്ചത്.
സ്തനങ്ങളുടെ സൈസിനെ കുറിച്ചും, മണിക്കൂറുകളോളം ബ്രാ ധരിച്ച് നില്‍ക്കുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കിനെ കുറിച്ചും, ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലത്തെ പാടിനെ കുറിച്ചുമെല്ലാമാണ് സ്വസ്തിക കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഈ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേര്‍ നെഗറ്റീവ് കമന്‍റുകളുമായി എത്തുകയായിരുന്നു. പലരും സദാചാരവാദമാണ് നടത്തുന്നതെങ്കില്‍ പലര്‍ക്കും പ്രശ്നം ഇവരുടെ പ്രായവും ശരീരപ്രകൃതവുമെല്ലാമാണ്. ഇതിനിടെ ഒരു വിഭാഗം പേര്‍ സ്വസ്തികയ്ക്ക് പിന്തുണയും അറിയിക്കുന്നുണ്ട്.
ഫോട്ടോകള്‍ക്ക് നെഗറ്റീവ് കമന്‍റ്സുകള്‍ ഏറെ വന്നതോടെ സംഭവത്തോട് സ്വസ്തിക തന്നെ പ്രതികരിച്ചു.
'ഞാൻ ഇൻസ്റ്റഗ്രാമില്‍ എന്‍റെ നാല് ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ആ ഫോട്ടോകള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്നവരെ കുറിച്ച് എനിക്കൊന്നും പറയാനില്ല. അത് നമുക്ക് ചര്‍ച്ച ചെയ്യേണ്ട. ജീവിതകാലം മുഴുവൻ ഞാൻ ഇത്തരക്കാരെ കൈകാര്യം ചെയ്യല്‍ തന്നെയായിരുന്നു. ആ കമന്‍റുകളില്‍ 90 ശതമാനവും വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന കമന്‍റുകളാണ്. ഏറ്റവും മോശപ്പെട്ട ഭാഷയില്‍. നമ്മളെല്ലാവരും അവസാനം നരകത്തിലേക്കാണല്ലോ പോകുന്നത്...'- ഇതായിരുന്നു സ്വസ്തികയുടെ പ്രതികരണം.
നേരത്തെ ഇവര്‍ അഭിനയിച്ച ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി ഇവര്‍ രംഗത്തെത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ലൈംഗികമായി വഴങ്ങിത്തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റുകളിലിടുമെന്ന് കാട്ടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ഇവര്‍ പരാതി നല്‍കിയത്.
Also Read:- 'പോയി പാത്രം കഴുക്'എന്ന് സ്ത്രീകളോട് അവരെ കുറച്ചുകാണിക്കാനാണോ പറയുന്നത്?; വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-