'ഇത്തവണ ആഘോഷം ബെഡില്‍'; ചിത്രങ്ങള്‍ പങ്കുവച്ച് ആലിയ ഭട്ട്

By Web Team  |  First Published Oct 25, 2022, 11:22 AM IST

ദീപാവലി ദിവസത്തില്‍ കിടക്കയില്‍ തന്റെ വളര്‍ത്തുപൂച്ച എഡ്വേര്‍ഡിനൊപ്പം കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ആലിയ ഇത്തവണ ആശം സ അറിയിച്ചത്. ഇത്തവണ ദീപാവലി ആഘോഷം ബെഡില്‍ ആണെന്നാണ് താരം കുറിച്ചത്. 


ദീപാവലി ആഘോഷിച്ച ബോളിവുഡ് താരങ്ങളുടെ പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ. പ്രത്യേകിച്ച് കപൂര്‍ കുടുംബത്തിന്‍റെ ദീപാവലി ആഘോഷ ചിത്രങ്ങള്‍ ഏറെ വൈറലാണ്. കരീന കപൂര്‍, കരീഷ്മ കപൂര്‍, നീതു കപൂര്‍ തുടങ്ങിയവരൊക്കെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ഒരാളുടെ കുറവുണ്ടായിരുന്നു. മറ്റാരുമല്ല അമ്മയാകാന്‍ കാത്തിരിക്കുന്ന, ആരാധകരുടെ പ്രിയപ്പെട്ട നടി ആലിയ ഭട്ട് തന്നെ. 

ദീപാവലി ദിവസത്തില്‍ കിടക്കയില്‍ തന്റെ വളര്‍ത്തുപൂച്ച എഡ്വേര്‍ഡിനൊപ്പം കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ആലിയ ഇത്തവണ ആശംസ അറിയിച്ചത്. ഇത്തവണ ദീപാവലി ആഘോഷം ബെഡില്‍ ആണെന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്റെ ചിത്രവും പങ്കുവച്ചാണ് താരം എല്ലാവര്‍ക്കും ഹാപ്പി ദീപാവലി ആശംസിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Alia Bhatt 🤍☀️ (@aliaabhatt)

 

അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ഏപ്രില്‍ 14- നായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണില്‍ ആലിയ ആണ് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അതേസമയം ഇരുവരും  ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം 'ബ്രഹ്മാസ്ത്ര' മികച്ച വിജയം നേടിയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായതും. അതുകൊണ്ട് തന്നെ ഈ ചിത്രം ഏറെ സ്പെഷ്യലാണെന്നാണ് ആലിയ പറയുന്നത്. 

 

അതേസമയം, ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ താരം ധരിച്ച ഒരു ഷറാറ വസ്ത്രം ചില വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വസ്ത്രത്തിന്റെ പിന്‍വശത്തായി 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന് എംബ്രോയ്ഡറി ചെയ്തിട്ടുണ്ടായിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നായിരുന്നു പലരുടെയും വിമര്‍ശനം. 

ഇതിനിടെ താരം സ്വന്തമായി മെറ്റേണിറ്റി വസ്ത്രങ്ങളുടെ ബ്രാന്‍ഡും തുടങ്ങിയിട്ടുണ്ട്. 'എഡമമ്മ' എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകളും ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

Also Read: നിയോണ്‍ ഗ്രീന്‍ സാരിയില്‍ തിളങ്ങി അനുഷ്‌ക ശര്‍മ; ചിത്രങ്ങള്‍ വൈറല്‍

click me!