ഞാൻ എന്‍റെ മൂന്ന് വയസ്സുകാരന്‍റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ' എന്നാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.
സാധാരണ അമ്മമാരുടെ മടിത്തട്ടിൽ ആണ് കുട്ടികള്‍ കിടന്നുറങ്ങുന്നത്. എന്നാല്‍ തിരിച്ച് മക്കളുടെ മടിയില്‍ അമ്മമാര്‍ കിടക്കുന്ന സീന്‍ എങ്ങനെയുണ്ടാകും? അത്തരത്തില്‍ തന്‍റെ കുഞ്ഞിന്‍റെ മടിയിൽ കിടക്കുന്ന ഒരു അമ്മയുടെ ഹൃദ്യമായ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'റേയ്ച്ചൽ ഫ്ലവേഴ്സ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ ഇവര്‍ പങ്കുവച്ചത്. 'ഞാൻ എന്‍റെ മൂന്ന് വയസ്സുകാരന്‍റെ മടിയിൽ കിടക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടോ' എന്നാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്. മടിയിൽ കിടക്കുന്ന അമ്മയുടെ നെറ്റിയിൽ കുഞ്ഞേ എന്നു വിളിച്ചു കൊണ്ട് മകൻ തലോടുന്നതും വീഡിയോയിൽ കാണാം.
'എങ്ങനെ സ്നേഹവും ദയയുമുള്ള ഒരു ആൺകുട്ടിയാകാമെന്നാണ് അവന്‍ കാണിച്ചു തരുന്നത്. അവന്‍റെ വികാരങ്ങളെ അവന്‍ അറിയട്ടെ, അവന്‍ കരയുമ്പോൾ നിർത്താൻ പറയാതിരിക്കാൻ ശ്രമിക്കണം. അത് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവന്റെ വികാരങ്ങളെ അംഗീകരിക്കാൻ നമുക്ക് കഴിയണം. ദയയും സൗമ്യതയും സ്നേഹവും പഠിക്കാൻ അവന് അവസരങ്ങൾ ഒരുക്കുക'- എന്ന കുറിപ്പോടെയാണ് വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തി. അമ്മയുടെയും മകന്റെയും ഈ ബന്ധം കാണുന്നതു തന്നെ വളരെ മനോഹരമാണ് എന്നാണ് പലരും കമന്‍റ് ചെയ്തത്.
Also Read: വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ അമ്മയുടെ സര്‍പ്രൈസ് വരവ്; മനോഹരം ഈ വീഡിയോ
മകനെ 'ജനഗണമന' പഠിപ്പിക്കുന്ന കൊറിയൻ അമ്മ; വൈറലായി വീഡിയോ
തന്‍റെ മകനെ ഇന്ത്യൻ ദേശീയ ഗാനമായ 'ജനഗണമന' പഠിപ്പിക്കുന്ന ഒരു കൊറിയൻ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ പറഞ്ഞുക്കൊടുക്കുന്നത് അതേപടി ഏറ്റു ചൊല്ലുകയാണ് ഈ മകന്‍.
കിം എന്ന യുവതിയാണ് തന്‍റെ മകനെ 'ജനഗണമന' പഠിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ദക്ഷിണ കൊറിയയിൽ താമസിക്കുന്ന കിമ്മിന്റെ ഭർത്താവ് ഇന്ത്യക്കാരന്‍ ആണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. കിമ്മിനെയോർത്ത് അഭിമാനം തോന്നുന്നുവെന്നും എത്ര മനോഹരമായാണ് കിം ഹിന്ദി പറയുന്നതെന്നുമൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്‍റുകള്‍.