Harnaaz Sandhu : 'അന്ന് മെലിഞ്ഞിരുന്നു, ഇന്ന് തടിച്ചു, വണ്ണം കൂടാൻ കാരണം ആ രോ​ഗം'; ഹര്‍നാസ് സന്ധു

By Web Team  |  First Published Apr 3, 2022, 1:16 PM IST

'നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയേക്കാൾ പ്രധാനമാണ് നിങ്ങളുടെ മനസ്സിന്റെ ആകൃതി...'-  എന്ന് കുറിച്ച് കൊണ്ട് ഹർനാസ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു. 


ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ച് വിശ്വസുന്ദരി ഹർനാസ് സന്ധു  (Harnaaz Sandhu). ലാക്മെ ഫാഷൻ വീക്കിൽ നിന്നുള്ള ലുക്കാണ് വിമർശനത്തിന് വഴിവച്ചത്. ചിലർ തടിച്ചിയെന്ന് വിളിച്ചു പരിഹസിക്കുകയും ചെയ്തു. ഈ വിമർശനത്തിനാണ് ഹർനാസിന്റെ മറുപടി. 

'നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയേക്കാൾ പ്രധാനമാണ് നിങ്ങളുടെ മനസ്സിന്റെ ആകൃതി..'- എന്ന് കുറിച്ച് കൊണ്ട് ഹർനാസ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു. വണ്ണം വച്ചതിന് ചില കാരണങ്ങൾ ഉണ്ടെന്നും തന്നെ അലട്ടുന്ന രോ​ഗാവസ്ഥയെ കുറിച്ചും ഹർനാസ് പറയുന്നു. സിലിയാക് എന്ന രോഗം മൂലമാണ് തനിക്ക് വണ്ണം വയ്ക്കുന്നതെന്ന് വിശ്വസുന്ദരി പ്രതികരിച്ചു. 

Latest Videos

undefined

മോശമായ അഭിപ്രായങ്ങൾ കേൾക്കാനും അവഗണിക്കാനും താൻ ശക്തയാണ്. എന്നാൽ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടിവരുന്ന എല്ലാവരുടെയും കാര്യം ഇങ്ങനെയല്ല. അതെല്ലാം ബാധിക്കുന്ന ഒട്ടേറെയാളുകളുണ്ടാകും. അവർക്ക് ഇതെല്ലാം ഭീഷണിയായി തോന്നിയേക്കാമെന്നും ഹർനാസ് പറഞ്ഞു.

ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ശരീരത്തിലെത്തുന്നതാണ് തന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു. ഇതുമൂലം ചിലരിൽ അമിതമായി വണ്ണം കൂടുകയോ, കുറയുകയോ ചെയ്യും. ഇതുകാരണം ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും കഴിക്കാൻ പറ്റില്ലെന്നും ഹർനാസ് പറഞ്ഞു.

എന്താണ് സിലിയാക് രോ​ഗം?

ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ശരീരത്തിലെത്തുക വഴി ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന അവസ്ഥയാണ് സെലിയാക്. ഒരു ഓട്ടോ ഇമ്യൂൺ അസുഖംകൂടിയാണിത്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ശരീരത്തിനെതിരേ പ്രവർത്തിക്കുന്ന അവസ്ഥ. ശരീരഭാരം കൂടാനും കുറയാനും ഇത് കാരണമാകും. ദീർഘകാലദഹനപ്രശ്നങ്ങളുമുണ്ടായേക്കും. കുടൽ തകരാറുകൾ പലപ്പോഴും വയറിളക്കം, ക്ഷീണം, ശരീരഭാരം കുറയ്ക്കൽ, ശരീരവണ്ണം, വിളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഈ അവസ്ഥ ചിലർക്ക് പാരമ്പര്യ കാര‌ണങ്ങൾ കൊണ്ട് ഉണ്ടാകാമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

click me!