Miss Universe : ഹർനാസിനായി ഗൗണ്‍ ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

By Web Team  |  First Published Dec 14, 2021, 11:33 AM IST

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി ആകൃതിയിലുള്ള കഴുത്തുമാണ് ​ഗൗണിന്‍റെ പ്രത്യേകത. 


2021ലെ വിശ്വസുന്ദരി പട്ടം (Miss Universe) നേടിയ ഹർനാസ് സന്ധുവിനെ (Harnaaz Sandhu) അഭിനന്ദിക്കുന്ന തിരക്കിലാണ് സൈബര്‍ ലോകം.  21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.  പഞ്ചാബ് സ്വദേശിനിയാണ്  21 വയസ്സുകാരിയായ ഹർനാസ്.

ഇപ്പോഴിതാ ഫിനാലെ റൗണ്ടിലെ ഹർനാസിന്റെ ഔട്ട്ഫിറ്റാണ് ചർച്ചയാകുന്നത്. ബീജ് നിറത്തിലുള്ള മനോ​ഹരമായ ഒരു ​ഗൗണാണ് ഫിനാലയില്‍ ഹർനാസ് ധരിച്ചത്.  സിൽവർ വർക്കുകളും വി ആകൃതിയിലുള്ള കഴുത്തുമാണ് ​ഗൗണിന്റെ പ്രത്യേകത. എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by S A I S H A S H I N D E (@officialsaishashinde)

 

പ്രശസ്ത ട്രാൻസ് ഡിസൈനറായ സൈഷ ഷിൻഡെയാണ് ഹർനാസിനു വേണ്ടി ഈ ​ഗൗൺ ഡിസൈൻ ചെയ്തത്. ഹർനാസിനെ വേദിയിൽ കൂടുതൽ തിളക്കമുള്ളവളാക്കുന്ന ​ഗൗൺ ഡിസൈൻ ചെയ്യുകയായിരുന്നു എന്ന് സൈഷ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഈ ജനുവരിയിലാണ് സ്വപ്നിൽ ഷിന്‍ഡെ ട്രാൻസ് വുമണാകുന്നുവെന്നും ഇനിമുതൽ സൈഷ ഷിൻഡെ എന്ന പേരിലറിയപ്പെടുമെന്നും പ്രഖ്യാപിച്ചത്. കരീന കപൂർ, ശ്രദ്ധ കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സൈഷയുടെ ഡിസൈനുകൾ അണിഞ്ഞിട്ടുണ്ട്. 

 

Also Read: ഹർനാസിന് വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത ആ ചോദ്യം; വൈറലായി വീഡിയോ

click me!