പങ്കാളിക്കൊപ്പം ആശുപത്രിയിലേക്ക് പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് അലാൻഡ്രിയയ്ക്ക് ബാത്ത്‍റൂമില്‍ പോകണമെന്ന് തോന്നുകയായിരുന്നു. ഇതോടെ അവര്‍ അടുത്തുള്ള മെക്- ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലേക്ക് കയറി ഇവിടത്തെ ബാത്ത്‍റൂം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇതിനകത്ത് വച്ച് പെട്ടെന്ന് അലാൻഡ്രിയയുടെ പ്രസവം നടക്കുകയായിരുന്നു.
പ്രസവാസന്നരായ സ്ത്രീകള്‍ വാഹനത്തിനകത്ത് വച്ചോ വീട്ടിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും വച്ചോ പ്രസവിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും നാം കാണാറുണ്ട്. പണ്ടുകാലത്ത് ആശുപത്രിയില്‍ അല്ലാതെ പ്രസവിക്കുന്നത് സാധാരണമായിരുന്നുവെന്നാണ് പ്രായമായവര്‍ പറയാറ്. എന്നാല്‍ ഇന്ന് ഇത്തരം സംഭവങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ അല്‍പം ആശങ്കയും അതുപോലെ കൗതുകവും തോന്നാം.
പ്രസവം ആശുപത്രിയില്‍ വച്ച് അല്ലാതാകുമ്പോള്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണോ, മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ പ്രസവത്തോടനുബന്ധിച്ച് ഉണ്ടായോ എന്നുമെല്ലാം അറിയാനാണ് ഏവരും ആദ്യം ശ്രമിക്കുക. ഇതോടൊപ്പം തന്നെ സംഭവത്തിന്‍റെ വിശദാംശങ്ങളെ കുറിച്ചറിയാനുള്ള കൗതുകവും കൂടുതല്‍ പേരിലും കാണാം.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ശ്രദ്ധ നേടുകയാണ് മെക്-ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെ ബാത്ത്‍റൂമില്‍ ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം. യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. അലാൻഡ്രിയ വെര്‍ത്തി എന്ന യുവതിയാണ് അസാധാരണമായ രീതിയില്‍ തന്‍റെ ആദ്യകുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.
പങ്കാളിക്കൊപ്പം ആശുപത്രിയിലേക്ക് പോയിക്കൊണ്ടിരിക്കെ പെട്ടെന്ന് അലാൻഡ്രിയയ്ക്ക് ബാത്ത്‍റൂമില്‍ പോകണമെന്ന് തോന്നുകയായിരുന്നു. ഇതോടെ അവര്‍ അടുത്തുള്ള മെക്- ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലേക്ക് കയറി ഇവിടത്തെ ബാത്ത്‍റൂം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇതിനകത്ത് വച്ച് പെട്ടെന്ന് അലാൻഡ്രിയയുടെ പ്രസവം നടക്കുകയായിരുന്നു.
പ്രസവത്തിന് മുമ്പ് ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്ന ദ്രവം പൊട്ടി പുറത്തേക്ക് വരാറുണ്ട്. ഇതാണ് ആദ്യം കണ്ടത്. അപ്പോഴേക്ക് ഔട്ട്ലെറ്റിലെ ജനറല്‍ മാനേജരായ സ്ത്രീ അടക്കമുള്ള ജീവനക്കാര്‍ ചേര്‍ന്ന് ഇവര്‍ക്ക് പ്രസവത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുകയായിരുന്നു. ഇങ്ങനെ അലാൻഡ്രിയ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇത് വാര്‍ത്തകളില്‍ വലിയ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടം നേടുകയും ചെയ്തു.
ഇതിന് ശേഷം ഇപ്പോഴിതാ രസകരമായ മറ്റൊരു വാര്‍ത്ത കൂടി ഇവരെ കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. മെക്-ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില്‍ വച്ച് പ്രസവിച്ച കുഞ്ഞായതിനാല്‍ ഇവിടെയുള്ള ജീവനക്കാരെല്ലാം ചേര്‍ന്ന് ഈ കുഞ്ഞിനൊരു ഓമനപ്പേര് നല്‍കിയിരിക്കുകയാണ്.
'ലിറ്റില്‍ നഗ്ഗെറ്റ്' അഥവ് കുഞ്ഞു നഗ്ഗെറ്റ് എന്നാണ് ഇവരിട്ടിരിക്കുന്ന ഓമനപ്പേര്. നഗ്ഗെറ്റ് എന്ന വിഭവത്തെ കുറിച്ച് മിക്കവര്‍ക്കും അറിയാമായിരിക്കും. ഇവിടത്തെ മെനുവിലെ പ്രധാന വിഭവവും ആണിത്. അതിനാലാണ് കുഞ്ഞിന് ഈ പേര് തന്നെ നല്‍കിയിരിക്കുന്നത്.
'ലിറ്റില്‍ നഗ്ഗെറ്റ്' നല്ല രസമുള്ള പേരാണെന്നും അവരെല്ലാം കുഞ്ഞിനെ അങ്ങനെ വിളിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അലാൻഡ്രിയയും പങ്കാളിയും പറയുന്നു. ഒപ്പം തന്നെ മെക്-ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെ ജീവനക്കാര്‍ക്കെല്ലാം നന്ദിയും സ്നേഹവും അറിയിക്കുകയാണ് ഇരുവരും.
Also Read:- ഭർത്താവിന്‍റെ സഹായത്തോടെ റോഡരികിൽ പ്രസവം; മൊബൈൽ ചാർജർ കൊണ്ട് പൊക്കിൾക്കൊടി കെട്ടി