ശ്രീവിദ്യ കെ (27) രണ്ടാമത്തെ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുന്നുണ്ട്. 2022 ഏപ്രില്‍ മുതലാണ് ശ്രീവിദ്യ മുലപ്പാൽ സംഭവാന ചെയ്തത്.
മുലപ്പാൽ ബാങ്കിലേക്ക് പത്ത് മാസം കൊണ്ട് 105 ലിറ്റർ മുലപ്പാൽ സംഭവാന ചെയ്ത് ശ്രീവിദ്യയെന്ന അമ്മ മാതൃകയായി. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ കുഞ്ഞുങ്ങൾ വിഷമിക്കുന്നത് ഒഴിവാക്കാൻ സേവനപ്രവൃത്തിയെന്ന നിലയിലാണ് ശ്രീവിദ്യ മുലപ്പാല്‍ സംഭാവന ചെയ്തത്. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇവര്‍ ഇടം നേടി.
ശ്രീവിദ്യ കെ (27) രണ്ടാമത്തെ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം മുതൽ മുലപ്പാൽ സംഭാവന ചെയ്യുന്നുണ്ട്. ദിവസവും കുഞ്ഞിന് പാൽ കൊടുത്തു കഴിഞ്ഞാൽ ശേഷിക്കുന്ന പാൽ പ്രത്യേകം തയ്യാറാക്കിയ ബാഗിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വെക്കും. സന്നദ്ധസംഘടനയുടെ വൊളന്റിയർമാർ വന്ന് സർക്കാർ ആശുപത്രികളിലെ മുലപ്പാൽ ബാങ്കിലേക്ക് മുലപ്പാൽ കൊണ്ടുപോകും.
2022 ഏപ്രില്‍ മുതലാണ് ശ്രീവിദ്യ മുലപ്പാൽ സംഭവാന ചെയ്തത്. ഹ്യൂമണ്‍ മില്‍ക്ക് ബാങ്കിലാണ് ശ്രീവിദ്യ മുലപ്പാല്‍ നല്‍കുന്നത്. കോയമ്പത്തൂരിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് അമ്മമാർ ദിവസവും പാൽ സംഭാവന ചെയ്യുന്നുണ്ട്. മുലപ്പാൽ കിട്ടാത്ത നവജാതശിശുക്കൾക്കു വേണ്ടിയാണ് ഈ മുലപ്പാൽ ബാങ്ക് ഉപയോഗിക്കുന്നത്.
മുമ്പൊരു ഒരു സ്ത്രീ ഏഴ് മാസം കൊണ്ട് മുലപ്പാൽ നൽകിയത് 1400 കുട്ടികൾക്ക് ആണ്. കോയമ്പത്തൂര്‍ ഉള്ള 29 -കാരിയായ ടി സിന്ധു മോണിക്ക ആണ് മുലപ്പാല്‍ ദാനം ചെയ്തത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ഇവര്‍. 2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻഐസിയു (Neonatal Intensive Care Unit) -വിലേക്ക് നൽകിയത്. 'മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും' എന്ന് സിന്ധു വ്യക്തമാക്കിയിരുന്നു.